Webdunia - Bharat's app for daily news and videos

Install App

ആ പ്രിയദർശൻ ചിത്രം ചെയ്യാൻ കഴിയാത്തതിന്റെ സങ്കടം ഇപ്പോഴും മാറിയിട്ടില്ല, തുറന്നുപറഞ്ഞ് മഞ്ജു വാര്യർ !

Webdunia
ബുധന്‍, 12 ഫെബ്രുവരി 2020 (16:13 IST)
തെന്നിന്ത്യയിലെയും ബോളിവുഡിലെയും ഹിറ്റ് സംവിധായകനായ പ്രിയദർശനൊപ്പം സിനിമ ചെയ്യാൻ സാധിച്ചതിന്റെ സാന്തോഷത്തിലാണ് മഞ്ജു വാര്യർ. പ്രിയദർശൻ മോഹൻലാൽ കൂട്ടികെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. എന്നാൽ പ്രിയദർശൻ ചിത്രത്തിൽ അഭിനയിയ്ക്കാൻ നേരത്തെ തന്നെ താരത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ ആ സിനിമ ചെയ്യാൻ മഞുവിന് സധിച്ചിരുന്നില്ല. 
 
പ്രിയദർശൻ മോഹാൻലൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നു എന്നു പക്ഷെ പല കാരണങ്ങളാല്‍ അത് നടന്നില്ലെന്നും മഞ്ജു പറയുന്നു. 'എന്റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി, അങ്ങനെ ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്കു മുൻപ് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.
 
ചന്ദ്രലേഖ എന്ന സിനിമയ്ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങൾക്ക് ശേഷം ആ അവസരം വീണ്ടും വന്നത് മരയ്ക്കാറിലാണ്. ഞാന്‍ മനസ്സിലാക്കിയതുവച്ച്‌ മലയാളസിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകള്‍ക്കൊപ്പം ഒരു സിനിമായിൽ ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം. മഞ്ജു പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

Zumba Dance: മുഖ്യമന്ത്രി പറഞ്ഞു, വിദ്യാഭ്യാസ വകുപ്പ് കേട്ടു; സ്‌കൂളുകളില്‍ ഇനിമുതല്‍ സൂംബാ പരിശീലനം

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം

ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്

അടുത്ത ലേഖനം
Show comments