Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിയ കാർണിവലിനെ നേരിടാൻ എംജി ജി 10, പ്രീമിയം എംപിവി വിപണിയിൽ മത്സരം പൊടിപൊടിയ്ക്കും !

കിയ കാർണിവലിനെ നേരിടാൻ എംജി ജി 10, പ്രീമിയം എംപിവി വിപണിയിൽ മത്സരം പൊടിപൊടിയ്ക്കും !
, ബുധന്‍, 12 ഫെബ്രുവരി 2020 (14:48 IST)
കിയയുടെ പ്രീമിയം എംപിവി രൂപ ഭംഗികൊണ്ടും ഫീച്ചറുകൾകൊണ്ടും ഇന്ത്യൻ വിപണിയിൽ വലിയ ചർച്ചാവിഷയമായി കഴിഞ്ഞു. സെൽടോസ് ഇന്ത്യൻ വിപണിയിൽ ഉണ്ടാക്കിയ തരംഗം കാർണിവലും ആവർത്തിയ്ക്കും എന്നാണ് പ്രതീക്ഷ. എന്നാൽ ഈ സെഗ്‌മെന്റിലേയ്ക്ക് കാർണിവലിനോട് മത്സരിയ്ക്കാൻ എത്തുകയാണ് എംജിയുടെ പ്രീമിയം എംപിവി ജി 10 
 
വാഹനത്തെ ഓട്ടോഎക്സ്‌പോയിൽ പ്രദർശിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. എന്നാൽ വാഹനം എന്ന് ഇന്ത്യൻ വിപണിയിലെത്തും എന്ന കാര്യം എംജി വ്യക്തമാക്കിയിട്ടില്ല. എംജിയുടെ പാരന്റ് കമ്പനിയായ സായിക് മോട്ടോർസിന്റ് ഉടമസ്ഥതയിലുള്ള മാക്സിസ് മോട്ടോർസിന്റെ പ്രീമിയം ലക്ഷ്വറി എംപിവിയാണ് എംജി ബ്രാൻഡിൽ ഓട്ടോ എക്പോയിൽ പ്രദർശനത്തിന് എത്തയിരിയ്ക്കുന്നത്.
 
ഓസ്ട്രേലിയയിൽ എൽഡിവിയുടെ ബ്രാൻഡിൽ ഇതേ വാഹനം വിപണിയിലുണ്ട്. 7, 9 സീറ്റ് ലേ ഔട്ടുകളിൽ അന്താരാഷ്ട്ര വിപണികളിൽ വാഹനം ലഭ്യമാണ്. വിപണികൾക്കനുസരിച്ച് വാഹനത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളും നൽകിയിട്ടുണ്ട്. 5168 എംഎം നീളവും 1980 എംഎം വീതിയും 1928 എംഎം ഉയരവുമുണ്ട് വാഹനത്തിന്. 3210 എംഎമ്മാണ് ചൈന മോഡലിന്റെ വീൽ ബേസ്. ഓസ്ട്രേലിയൻ വിപണിയിലുള്ള മോഡലിലേയ്ക്കെത്തുമ്പോൾ ഇത് 3198 എംഎം ആകും.
 
കിയയുടെ കാർണിവലിന് സമാനമായി ഓട്ടോമാറ്റിക്കായി കൺട്രോൾ ചെയ്യാവുന്ന സൈഡ് സ്ലൈഡിങ് ഡോറുകളാണ് ജി10നും ഉള്ളത്. എംജിയുടെ മറ്റു വാഹനങ്ങ:ൾക്ക് സമാനമായി ഇന്റർനെറ്റ് വാഹനം തന്നെയായിരിയ്ക്കും ജി 10ണും വോയിസ് കാമ്പാൻഡുകൾകൊണ്ട് നിയന്ത്രിയ്ക്കാൻ സാധിയ്ക്കുന്ന 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഹനത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.
 
റിയൽടൈം ട്രാഫിക വിവരങ്ങൾ നൽകുന്ന നാവിഗേഷൻ സംവിധാനം, 360 ഡിഗ്രി പനോരമിക് സൺറൂഫ് എന്നിവ ഇന്റീരിയറിൽ എടുത്തുപറയേണ്ടവ തന്നെ. 2.0 ലിറ്റർ പെട്രോൾ, 1.9 ലിറ്റർ ഡീസൽ എഞ്ചിൻ പതിപ്പുകളിലായിരിയ്ക്കും എംജി ജി10 ഇന്ത്യൻ വിപണിയിൽ എത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായ പരാജയം: ഡൽഹി കോണ്‍ഗ്രസ് ചുമതലയില്‍ നിന്ന് രാജി വെച്ച് പിസി ചാക്കോ