Select Your Language

Notifications

webdunia
webdunia
webdunia
Saturday, 19 April 2025
webdunia

Manju Warrier: ജീവിതത്തില്‍ വലിയൊരു നഷ്ടമുണ്ടായെന്ന് മഞ്ജു; അത് ദിലീപ് ആണോയെന്ന് ആരാധകര്‍ !

ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മഞ്ജു

Manju Warrier about her life
, ഞായര്‍, 28 ഓഗസ്റ്റ് 2022 (09:32 IST)
Manju Warrier: മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാരിയര്‍. രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുകയാണ് താരം. ഇപ്പോള്‍ ഇതാ മഞ്ജു ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മഞ്ജു. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. പരിപാടിയുടെ പ്രൊമോയിലാണ് ഈ ഭാഗം കാണിക്കുന്നത്.
 
'എന്തൊക്കെ വാക്കുകള്‍ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു,' മഞ്ജു പറഞ്ഞു.
 
ഉത്രാട ദിനത്തിലാണ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മഞ്ജുവിന്റെ വാക്കുകള്‍ എന്തിനെ കുറിച്ചാണെന്ന് അപ്പോള്‍ മാത്രമേ വ്യക്തമാവൂ. അതേസമയം, മുന്‍ ജീവിതപങ്കാളി ദിലീപിനെയാണോ മഞ്ജു ഇതില്‍ ഉദ്ദേശിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Drishyam 3: പ്രേക്ഷകരുടെ കാത്തിരിപ്പിന് അറുതി, ജോർജുകുട്ടി വീണ്ടും വരുന്നു: ദൃശ്യം 3 ഉണ്ടാകുമെന്ന് അറിയിച്ച് ആൻ്റണി പെരുമ്പാവൂർ