Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടിയന്‍ ട്രോളുകള്‍ സ്റ്റിക്കറാക്കി സേവ് ചെയ്തുവെച്ചിട്ടുണ്ട്; മഞ്ജു വാര്യര്‍ പറയുന്നു

Manju Warrier
, വ്യാഴം, 17 മാര്‍ച്ച് 2022 (08:30 IST)
മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ജോഡികളെ പ്രധാന കഥാപാത്രങ്ങളാക്കി വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ഒടിയന്‍ ശരാശരി വിജയത്തിലൊതുങ്ങി. മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഇറങ്ങി. മഞ്ജുവിന്റെ കഥാപാത്രം മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യനോട് പറയുന്ന 'ലേശം കഞ്ഞിയെടുക്കട്ടെ' എന്ന ഡയലോഗ് വലിയ രീതിയില്‍ ട്രോള്‍ ഗ്രൂപ്പുകളില്‍ ഇടംനേടിയിരുന്നു. അത്തരം ട്രോളുകളെ താന്‍ നന്നായി ആസ്വദിക്കാറുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ട്രോളുകള്‍ സ്റ്റിക്കറുകളാക്കി വയ്ക്കാറുണ്ടെന്നും ഗ്രൂപ്പുകളില്‍ ഇടാറുണ്ടെന്നും മഞ്ജു പറയുന്നു. 
 
'ഒടിയന്‍ ട്രോളുകളെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് അത് ഇഷ്ടമാണെന്ന് അറിയാവുന്നതുകൊണ്ട് എന്ത് ട്രോള്‍ എവിടെ കണ്ടാലും എല്ലാവരും എനിക്ക് അയച്ചുതരും. അത് ഞാന്‍ തന്നെ സ്റ്റിക്കര്‍ ആക്കി വെച്ചിട്ടുണ്ടായിരുന്നു. ഗ്രൂപ്പിലൊക്കെ ഇടാന്‍. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ട്രോളുകളൊക്കെ. ഞാന്‍ ആസ്വദിക്കാറുണ്ട്,' മഞ്ജു പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരുപാട് കുടുംബകാര്യങ്ങളില്ലേ?'; സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിന് ബിജു മേനോന്റെ മറുപടി