താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ചതാണ് ഇപ്പോള്‍ ഏവരും ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുകയാണ്. എന്നാല്‍ മഞ്ജു വാര്യരുടെ നിലപാടാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
ഡബ്ലിയു സി സിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഞ്ജു വാര്യര്‍ ഇപ്പോള്‍ ആ സംഘടനയോട് അടുപ്പം കാണിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ‘അമ്മ’യില്‍ നിന്ന് രാജിവയ്ക്കാനും മഞ്ജു തയ്യാറാകില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് എതിരായ നയം സ്വീകരിച്ചെങ്കിലും അതിനപ്പുറം ദിലീപിനെ ദ്രോഹിക്കുന്ന നിലപാടിലേക്ക് നീങ്ങേണ്ടെന്ന് മഞ്ജു തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല, ‘അമ്മ’യുടെ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ പ്രസിഡന്‍റായി അധികാരമേറ്റയുടന്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കുക എന്നത് മഞ്ജുവിന് ചിന്തിക്കാന്‍ പോലും കഴിയില്ല. മോഹന്‍ലാലിന്‍റെ ഉടന്‍ റിലീസാകുന്ന ‘ഒടിയന്‍’, ബ്രഹ്മാണ്ഡചിത്രം ‘രണ്ടാമൂഴം’ എന്നിവയില്‍ മഞ്ജു വാര്യര്‍ തന്നെയാണ് നായികയാകുന്നത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ നയമാണ് മഞ്ജു സ്വീകരിച്ചത്. എന്നാല്‍, ദിലീപിനെ ദ്രോഹിക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന അഭിപ്രായം മഞ്ജുവിനില്ല. ഡബ്ലിയു സി സിയിലെ പല തീരുമാനങ്ങളും തന്നെ അറിയിക്കുന്നില്ലെന്ന പരാതിയും മഞ്ജു വാര്യര്‍ക്കുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്തായാലും മോഹന്‍ലാല്‍ പ്രസിഡന്‍റായതോടെ മഞ്ജു വാര്യര്‍ അമ്മയില്‍ സജീവമാകുമെന്നും ഡബ്ലു സി സിയില്‍ നിന്ന് അവര്‍ രാജിവയ്ക്കുമെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.