Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമാധാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പറയാൻ ബുദ്ധിമുട്ടുള്ള മറുപടിയാണെങ്കില്‍ എന്തിന് പറയണം?; മഞ്ജു വാര്യര്‍

എന്തുകൊണ്ടാണ് കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഒന്നും പറയാത്തതെന്ന് മഞ്ജു വാര്യര്‍

Manju

നിഹാരിക കെ.എസ്

, ചൊവ്വ, 1 ഏപ്രില്‍ 2025 (11:26 IST)
എമ്പുരാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ടൊവിനോ തോമസും നിറഞ്ഞ് നിൽക്കുമ്പോഴും മഞ്ജു വാര്യരുടെ കഥാപാത്രത്തിന് മികച്ച പെർഫോമൻസ് സാധ്യതയുള്ള സ്‌പേസ് ലഭിച്ചിരുന്നു. ലൂസിഫറിലെ നിസ്സഹായയായ പ്രിയദര്‍ശിനി രാംദാസ് അല്ല എമ്പുരാനിലെത്തുമ്പോള്‍, ഒരു പവര്‍ഫുള്‍ കഥാപാത്രം തന്നെ മഞ്ജു സിനിമയില്‍ ചെയ്തു വച്ചിട്ടുണ്ട്. സിനിമയിലേത് പോലെ ജീവിതത്തിലും ഒരു പവർഫുൾ ലേഡി തന്നെയാണ് മഞ്ജു. 
 
യഥാർത്ഥ ജീവിതത്തിലും മഞ്ജു വാര്യര്‍ എന്ന സ്ത്രീയോട് ബഹുമാനം തോന്നുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ അന്നും എന്നും സ്വകാര്യത നിലനിര്‍ത്തുന്ന മഞ്ജു പലർക്കും മാതൃകയാണ്. കഴിഞ്ഞ ജീവിതത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മഞ്ജു ഒരിക്കലും മറുപടി നല്‍കാറില്ല. ഒന്നുകില്‍ ചോദ്യം, സ്‌കിപ് ചെയ്യും, അല്ലെങ്കില്‍ ഡിപ്ലോമാറ്റിക് ആയ മറുപടി പറയും. എന്തുകൊണ്ടാണ് അത്തരം പ്രതികരണമെന്ന് ഒരിക്കൽ മഞ്ജുവിനോട് ഒരു അവതാരക അഭിമുഖത്തിനിടെ ചോദിച്ചിരുന്നു. അതിന് മഞ്ജു നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
 
'കേള്‍ക്കാനും പറയാനും ബുദ്ധിമുട്ടുള്ള മറുപടിയാണെങ്കില്‍ ഞാനത് എന്തിന് പറയണം' എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. അത് കേട്ടപ്പോള്‍ മഞ്ജു വാര്യര്‍ എന്ന നടിയോടുള്ള ബഹുമാനം കൂടി എന്ന് ഇന്റര്‍വ്യൂവര്‍ പറഞ്ഞപ്പോള്‍ മഞ്ജു നിഷ്‌കളങ്കമായി ഒന്ന് ചിരിച്ചു. 'ഒന്നിനും ഇല്ലാതെ മിണ്ടാതെ സമാധാനമായി ഇരിക്കുന്ന ആളാണ് ഞാന്‍. അതാണ് എനിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യം, അപ്പോള്‍ അതാവും എന്റെ ഉത്തരങ്ങളിലും പ്രതിഫലിക്കുന്നത്' എന്നും മഞ്ജു കൂട്ടിച്ചെർത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan Box Office Collection: റെക്കോർഡുകളെല്ലാം പഴങ്കഥ; അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി, കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം 50 കോടി!