Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അത് സത്യമാണ്', വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ തുറന്ന് പറഞ്ഞു! മനോജ് കെ ജയൻ കേൾക്കുന്നുണ്ടല്ലോ അല്ലേ?

ദേഷ്യം കൊണ്ട് മനോജ് കെ ജയൻ കവിളത്ത് ഒന്നു പൊട്ടിച്ചു; മഞ്ജു വാര്യർ

'അത് സത്യമാണ്', വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ തുറന്ന് പറഞ്ഞു! മനോജ് കെ ജയൻ കേൾക്കുന്നുണ്ടല്ലോ അല്ലേ?
, ബുധന്‍, 8 മാര്‍ച്ച് 2017 (15:15 IST)
ഇന്ന് ഞാൻ ജീവനോടെ ഇരിയ്ക്കുന്നുണ്ടെങ്കിൽ ഒരുപക്ഷേ അതിന്റെ കാരണം മനോജ് കെ ജയൻ ആണെന്ന് നടി മഞ്ജു വാര്യർ. വർഷങ്ങൾക്ക് ശേഷമാണ് മഞ്ജുവിന്റെ വെളിപ്പെടുത്തൽ. സല്ലാപം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആ സംഭവത്തെ കുറിച്ചാണ് മഞ്ജു ഇപ്പോൾ പ്രതികരിക്കുന്നത്.
 
ട്രെയിനില്‍ തന്റെ മുടി നാര് തൊട്ടിരുന്നു. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണെന്നാണ് മഞ്ജു പറഞ്ഞത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ അക്കാര്യം വെളിപ്പെടുത്തിയത്. 
 
webdunia
കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്. ട്രെയിന്‍ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന് അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കെ ജയന്‍ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോള്‍ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചുവത്രെ. ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു ബോധം കെട്ടു വീഴുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നു, ആ വീഡിയോകളും ഫോട്ടോയും എന്റേതല്ല; മഡോണ സെബാസ്റ്റ്യന്‍ വെളിപ്പെടുത്തുന്നു