Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്തിനെ കണ്ട് മഞ്ഞുമ്മേല്‍ ബോയ്സ് ടീം, ചിത്രങ്ങള്‍ കാണാം

Manjumel boys team meet Rajinikanth

കെ ആര്‍ അനൂപ്

, ശനി, 30 മാര്‍ച്ച് 2024 (11:10 IST)
രജനികാന്തിനെ കണ്ട് മഞ്ഞുമ്മേല്‍ ബോയ്സ് ടീം. സംവിധായകന്‍ ചിദംബരവും നടന്‍മാരും രജനികാന്തിനെ കാണാന്‍ പോയി.
അതേസമയം ചിത്രം എപ്പോള്‍ ഒ.ടി.ടി റിലീസ് ആകുമെന്ന് ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം കാഴ്ചവയ്ക്കുന്ന സിനിമയുടെ തെലുങ്ക് പതിപ്പ് ഏപ്രില്‍ ആറിന് പ്രദര്‍ശനത്തിനെത്തും. തമിഴ്‌നാട്ടിലും മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നതിനാല്‍ ഒ.ടി.ടി റിലീസ് വൈകും. അതായത് തെലുങ്ക് സംസ്ഥാനങ്ങളിലെ സിനിമയുടെ വിജയത്തിന് അനുസരിച്ച് ആകും ഒ.ടി.ടി റിലീസ്. തിയേറ്റര്‍ റണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഒ.ടി.ടി റിലീസ് ചെയ്താല്‍ മതി എന്ന് തീരുമാനത്തിലാണ് നിര്‍മാതാക്കള്‍.
ഏപ്രില്‍ രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ്‌നാട്ടില്‍ വന്‍ വിജയം മീഡിയ ശേഷം തെലുങ്ക് നാടുകളിലേക്ക് കൂടി മഞ്ഞുമ്മല്‍ പിള്ളാര്‍ എത്തുകയാണ്. തിയേറ്റുകളിലേക്ക് തെലുങ്ക് പതിപ്പ് വരും ദിവസങ്ങളില്‍ തന്നെ എത്തും. റിലീസ് പ്രഖ്യാപിച്ചു.
 
ഏപ്രില്‍ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിന് എത്തുക.മൈത്രി മൂവി മേക്കേഴ്‌സ്, പ്രൈം ഷോ എന്റര്‍ടെയ്ന്‍മെന്റ്, സുകുമാര്‍ റൈറ്റിംഗ്‌സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്ക് വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ വിജയം നേടിയിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആടുജീവിതം' വ്യാജ പ്രിന്റുകള്‍ കണ്ടാല്‍ പണികിട്ടും! നിയമനടപടികളുമായി നിര്‍മ്മാതാക്കള്‍