Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി കേസിന് താല്പര്യമില്ല,വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം, ആരെയും ബുദ്ധിമുട്ടിക്കാന്‍ താല്പര്യമില്ലെന്ന് 'മഞ്ഞുമ്മല്‍ ബോയ്‌സ്'

Manjummel Boys

കെ ആര്‍ അനൂപ്

, വ്യാഴം, 9 മെയ് 2024 (10:26 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ വന്നതോടെ തമിഴ്‌നാട് പോലീസിന് പണി കിട്ടുമോ ? പല കോണില്‍ നിന്നും ഈ ചോദ്യം ഉയര്‍ന്നിരുന്നു. 2006ലെ കൊടൈക്കനാല്‍ വിനോദയാത്രയ്ക്കിടെ ഉണ്ടായ അപകടത്തെക്കുറിച്ച് വിവരം നല്‍കാന്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് സംഘത്തെ തമിഴ്‌നാട് പോലീസ് മര്‍ദ്ദിച്ചോ എന്ന കാര്യത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അന്വേഷണം. സിനിമയില്‍ കാണിച്ച പോലെ സഹായം തേടിയെത്തിയ യുവാക്കളെ പോലീസുകാര്‍ മര്‍ദ്ദിച്ചു എന്നതാണ് പരിശോധിക്കുന്നത്. റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മുന്‍ അംഗവും തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവുമായ വി ഷിജു എബ്രഹാം നല്‍കിയ പരാതിയിലാണ് നടപടി.
 
ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരസെക്രട്ടറി പി അമുദ തമിഴ്‌നാട് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണെന്നും ഇനി കേസിന് താല്പര്യമില്ലെന്നും ആരെയും കേസുകൊടുത്ത ബുദ്ധിമുട്ടിക്കാന്‍ താല്പര്യമില്ലെന്നും മഞ്ഞുമ്മല്‍ ബോയ്‌സ് സംഘത്തിലെ സിജു ഡേവിഡ് മാധ്യമങ്ങളോട് പറഞ്ഞു. 
 
ഗുണ കേവ് എന്നറിയപ്പെടുന്ന സ്ഥലത്തുള്ള കുഴിയില്‍ സുഭാഷ് എന്ന യുവാവ് വീഴുകയും തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ 120 അടിയോളം ആഴമുള്ള ഗുഹയില്‍ സംഘത്തില്‍ ഉണ്ടായിരുന്ന സിജു തന്നെ ഇറങ്ങി സുഭാഷിനെ രക്ഷിക്കുകയായിരുന്നു. സുഭാഷ് വീണതും പോലീസിനെ അറിയിക്കാനായി പോയ യുവാക്കളെ പോലീസ് മര്‍ദ്ദിചെന്നും മനപ്പൂര്‍വം ഒരാളെ കൊലപ്പെടുത്തി കുഴിയില്‍ ഇട്ടതാണെന്ന തരത്തിലായിരുന്നു പോലീസ് പെറുമാറിയതെന്ന് യുവാക്കള്‍ പറഞ്ഞിരുന്നു. സിനിമയില്‍ കാണിച്ചത് യഥാര്‍ത്ഥത്തില്‍ നടന്നതിനേക്കാള്‍ കുറച്ചു കാര്യങ്ങള്‍ മാത്രമാണെന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നത്. എല്ലാം കഴിഞ്ഞ് തിരികെ വരുമ്പോള്‍ പോലീസ് കൈക്കൂലി വാങ്ങിയെന്നും മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിനും ജയം രവിക്കും പകരക്കാരനായി,'തഗ് ലൈഫ്'ല്‍ അശോക് സെല്‍വനും