Webdunia - Bharat's app for daily news and videos

Install App

Manka Mahesh: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ച സമയത്ത് ആത്മഹത്യയെ കുറിച്ച് പോലും ആലോചിച്ചിട്ടുണ്ട്; നടി മങ്ക മഹേഷിന്റെ ജീവിതം

പ്രൊഫഷണല്‍ നാടക നടിയായിരുന്ന മങ്ക കെ.പി.എ.സി. നാടക സമിതി വഴിയാണ് അഭിനയം തുടങ്ങിയത്

രേണുക വേണു
വ്യാഴം, 16 ജനുവരി 2025 (11:40 IST)
Manka Mahesh: സിനിമ, സീരിയല്‍ രംഗത്ത് വളരെ സജീവ സാന്നിധ്യമാണ് നടി മങ്ക മഹേഷ്. 1997 ല്‍ റിലീസായ മന്ത്രമോതിരം എന്ന സിനിമയിലൂടെയാണ് മങ്ക മലയാള സിനിമയില്‍ സജീവമായത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.
 
1965 ലാണ് മങ്കയുടെ ജനനം. താരത്തിന് ഇപ്പോള്‍ 59 വയസ്സുണ്ട്. സ്‌ക്കൂളില്‍ പഠിക്കുമ്പോഴെ കലാരംഗത്ത് സജീവമായ മങ്ക പത്താം ക്ലാസിനു ശേഷം ഗുരുവായ അമൃതം ഗോപിനാഥിന്റ കീഴില്‍ നൃത്തം അഭ്യസിച്ചു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു.
 
പ്രൊഫഷണല്‍ നാടക നടിയായിരുന്ന മങ്ക കെ.പി.എ.സി. നാടക സമിതി വഴിയാണ് അഭിനയം തുടങ്ങിയത്. കെ.പി.എ.സിയില്‍ വച്ച് പരിചയപ്പെട്ട മഹേഷുമായി ഒരുമിച്ച് ഏറെ നാടകങ്ങളിലഭിനയിച്ച മങ്ക പിന്നീട് മഹേഷിനെ വിവാഹം ചെയ്തു തിരുവനന്തപുരത്തേക്ക് താമസം മാറി. മകളുടെ ജനനത്തോടെ കലാരംഗത്ത് നിന്ന് താത്കാലികമായി അവധിയെടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി.
 
1996-ല്‍ ദൂരദര്‍ശനില്‍ ടെലി-സീരിയലുകള്‍ തുടങ്ങിയ അവസരത്തില്‍ മങ്ക മഹേഷിന് സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ തുടര്‍ന്ന് സീരിയലുകളില്‍ സജീവമായി. പഞ്ചാബിഹൗസില്‍ ദിലീപിന്റെ അമ്മയായി അഭിനയിച്ച മങ്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
മഹേഷ് ആയിരുന്നു മങ്കയുടെ ആദ്യ ജീവിതപങ്കാളി. 2002 ല്‍ മഹേഷ് മരിച്ചു. ഭര്‍ത്താവിന്റെ വിയോഗം മങ്കയെ ഏറെ തളര്‍ത്തിയിരുന്നു. മാനസികമായി താന്‍ ഒറ്റുപ്പെട്ടു പോയ സമയമാണ് അതെന്ന് മങ്ക ഓര്‍ക്കുന്നു. മഹേഷുമായുള്ള ബന്ധത്തില്‍ മങ്കയ്ക്ക് ഒരു മകളുണ്ട്. മകളുടെ വിവാഹശേഷം മങ്ക മറ്റൊരു വിവാഹം കഴിച്ചു.
 
ഭര്‍ത്താവിന്റെ മരണമല്ലാതെ തന്നെ ജീവിതത്തില്‍ തളര്‍ത്തിയ മറ്റൊരു സംഭവത്തെ കുറിച്ച് മങ്ക തുറന്നുപറഞ്ഞിട്ടുണ്ട്. മങ്കയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവമാണ് അത്. മോര്‍ഫ് ചെയ്ത വീഡിയോയിരുന്നു അത്. എന്നാല്‍, നാട്ടിലൊക്കെ ഇതേകുറിച്ച് ആളുകള്‍ ചോദിച്ചപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നാണ് മങ്ക പറയുന്നത്. 
 
ഭര്‍ത്താവിന്റെ മരണശേഷം വല്ലാത്ത ഒറ്റപ്പെട്ടല്‍ തോന്നിയെന്നും അപ്പോഴാണ് താന്‍ രണ്ടാമത് വിവാഹം കഴിച്ചതെന്നും താരം പറഞ്ഞു. പഴയൊരു അഭിമുഖത്തിലാണ് തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മങ്ക മനസു തുറന്നത്. ' എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛന്‍ 2003 ല്‍ മരിച്ചുപോയി. മോളുടെ കല്യാണം നടത്തിയതിനു ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. ഞാന്‍ അഭിനയിക്കാന്‍ പോകുന്നതിലൊന്നും കുഴപ്പമില്ല. അദ്ദേഹത്തിനു ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരാണ് ഇപ്പോള്‍ വീട്ടിലുള്ളത്,' 
 
'എന്റെ മകളുടെ കല്യാണം കഴിഞ്ഞു നില്‍ക്കുമ്പോള്‍ ഒരു പ്രൊപ്പോസല്‍ വന്നു. ഞാന്‍ കല്യാണം കഴിച്ചു. അതിന്റെ പേരില്‍ ഒരുപാട് വിവാദം വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ മകളുടെ ഇഷ്ടം മാത്രം നോക്കിയാല്‍ മതിയല്ലോ. അവള്‍ക്കും മരുമകനും കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹം കഴിച്ചത്. കോവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്ന് എന്റെ കൂടെ ഭര്‍ത്താവ് ഉള്ളതിനാലാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്‍ക്കാന്‍ സാധിച്ചത്. അതൊക്കെ ഞാന്‍ വിവാഹം കഴിച്ചതുകൊണ്ട് ഉണ്ടായ കാര്യമല്ലേ? ഒരു പങ്കാളി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' മങ്ക പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

Coolie First Show in Tamil Nadu: 'മലയാളി കണ്ടിട്ടേ തമിഴര്‍ കാണൂ'; തമിഴ്‌നാട്ടില്‍ 'കൂലി' ആറ് മണി ഷോ ഇല്ലാത്തതിനു കാരണം?

Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് ആദ്യ ആഴ്ചയില്‍ തന്നെ രഞ്ജിത്ത് പുറത്ത്; രേണുവിനു മോഹന്‍ലാലിന്റെ താക്കീത്

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിലെ വോട്ട് അട്ടിമറി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തെരഞ്ഞെടുപ്പിന് മുന്‍പ് തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധം: സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കി ടിഎന്‍ പ്രതാപന്‍

Thrissur Election: വ്യാജവോട്ടുകൾ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ്, അവർക്ക് വോട്ടവകാശം ഉണ്ടെന്ന് പറഞ്ഞ് അനുവദിച്ചത് കളക്ടർ, ആരോപണവുമായി കെ മുരളീധരൻ

തൃശൂരില്‍ നടന്നത് ജനാധിപത്യ കശാപ്പ്; സുരേഷ് ഗോപി രാജിവച്ച് വോട്ടര്‍മാരോട് മാപ്പ് പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

USA- Russia: അടി ഇന്ത്യക്കിട്ടാണെങ്കിലും കൊള്ളുന്നത് റഷ്യയ്ക്ക്, ഇന്ത്യയുടെ മേലുള്ള തീരുവ റഷ്യൻ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments