റാം-നിവിൻ പോളി കൂട്ടുകെട്ടിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഏഴു കടൽ ഏഴു മലൈ'. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. 'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷ അറിയിപ്പ്. പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ ജനുവരി 20 ന് പുറത്തിറങ്ങും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.
റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് 'ഏഴ് കടൽ ഏഴ് മലൈ' ഔദ്യോഗികമായി മത്സരിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് അവിടെ നിന്നും ലഭിച്ചത്.