Mammootty and Manoj K Jayan: 'ബിലാല് പഴയ ബിലാല് തന്നെയാണ്'; ചിത്രം പങ്കുവച്ച് മനോജ് കെ ജയൻ
മമ്മൂട്ടി ആരോഗ്യവാനായിരിക്കുന്നുവെന്നും നടൻ കുറിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് മനോജ് കെ ജയൻ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മനോജ്. മമ്മൂട്ടിയ്ക്കൊപ്പമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് മനോജ് കെ ജയൻ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി ആരോഗ്യവാനായിരിക്കുന്നുവെന്നും നടൻ കുറിച്ചിട്ടുണ്ട്.
'ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം.., പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ..ഒരുപാട് സന്തോഷം..മമ്മൂക്ക വളരെ സന്തോഷവാനായി., ആരോഗ്യവാനായിരിക്കുന്നു ദൈവത്തിനു നന്ദി"- എന്നാണ് ചിത്രങ്ങൾക്കൊപ്പം മനോജ് കെ ജയൻ കുറിച്ചിരിക്കുന്നത്.
അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റിന്റെ' ചിത്രീകരണത്തിനായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്. പാട്രിയറ്റിന്റെ യുകെയിലെ ചിത്രീകരണ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പാട്രിയറ്റിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.