ഈയടുത്ത് മുൻഭാര്യയും നടിയുമായ ഉർവശിയെക്കുറിച്ച് നടൻ മനോജ് കെ ജയൻ പത്രസമ്മേളനത്തിൽ വെെകാരികമായി സംസാരിച്ചത് ഏറെ ചർച്ചയായിരുന്നു. ഇരുവരുടെയും മകൾ തേജാലക്ഷ്മിയുടെ ആദ്യ സിനിമയുടെ പ്രസ്മീറ്റീൽ സംസാരിക്കുമ്പോഴാണ്, ഉർവശിയുടെ അനുഗ്രഹം വാങ്ങാൻ മകളോട് പറഞ്ഞെന്നും ഉർവശി മികച്ച നടിയാണെന്നും മനോജ് കെ ജയൻ പറഞ്ഞത്.
പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ഉർവശി പ്രതികരിക്കുന്നുണ്ട്. ആ സംഭവത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉർവശി. ചില വിഷമങ്ങളും നിരാശയും പറയാതെ പറഞ്ഞ് കൊണ്ടാണ് ഉർവശിയുടെ പ്രതികരണം. മാതൃഭൂമി ന്യൂസിൽ സംസാരിക്കുകയായിരുന്നു നടി.
'അത് കണ്ടിരുന്നു. വാർത്താ സമ്മേളനത്തിൽ ഇത്തരം കാര്യങ്ങൾ പറയുന്നത്...., എല്ലാക്കാലത്തും അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് തോന്നി. അവൾ ജനിക്കുന്നതിന് മുമ്പും ഞാൻ ഈ കഴിവൊക്കെ കൊണ്ട് ഇവിടെ നിൽക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. പക്ഷെ അന്ന് അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ', ഉർവശി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളാണ് ഇതേക്കുറിച്ച് വരുന്നത്. വിട്ടുവീഴ്ചകൾ അതിന്റെ യഥാർഥ സമയത്താണ് വേണ്ടത്. സമയവും കാലവും കഴിയുമ്പോൾ അതൊരിക്കലും തുന്നിചേർക്കാൻ ആവാത്ത ആഴത്തിലെ മുറിവായിത്തന്നെ നിൽക്കും, രണ്ടുപേർക്കും നല്ല വിഷമം ഉണ്ട്... പക്ഷെ വിധി ആണ് എല്ലാം....നഷ്ട്ടപെടുമ്പോൾ ആണ് എത്രത്തോളം അയാളെ സ്നേഹിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നത്, പിരിഞ്ഞുപോയെന്നു കരുതിയ ഇരുവരും ഒരുപോലെ കരയുന്നു..തൊണ്ടയിടരുന്നു...സ്നേഹം അതാണ് നമ്മെ ചുഴലുന്ന ഏക സത്യം, എന്നിങ്ങനെ കമന്റുകളുണ്ട്.