Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ ഓര്‍ത്ത് അഭിമാനം, സന്തോഷം പങ്കുവെച്ച് നടന്‍ മനോജ് കെ ജയന്‍

Manoj K Jayan Vanitha Magazine Tejalakshmi Jayan

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (12:48 IST)
മലയാളികളുടെ പ്രിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരുടെയും മകള്‍ തേജാലക്ഷ്മിയും സിനിമയിലേക്ക് എത്തുകയാണ് . ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ ഉര്‍വശിയും അഭിനയ ലോകത്ത് സജീവമാകുന്ന സമയമാണിത്. തന്റെ മകളെ ഓര്‍ത്ത് അഭിമാനിക്കുകയാണ് അച്ഛനായ മനോജ് കെ ജയന്‍. വനിത മാഗസിന്റെ കവറില്‍ തേജാലക്ഷ്മിയെ കണ്ടതോടെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിലാണ് അദ്ദേഹം. 
 
 'വനിതാ മാസികയുടെ കവറില്‍ എന്റെ കൊച്ചു നക്ഷത്രം തിളങ്ങുന്നത് കാണുക';-എന്നാണ് മകള്‍ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മനോജ് കെ ജയന്‍ എഴുതിയത്.
 മികച്ച ഒരു പ്രോജക്ട് വരുകയാണെങ്കില്‍ എസ് പറയും എന്നാണ് തേജാലക്ഷ്മി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.മോഡലിംഗും ഇഷ്ടമാണ്. അതിനായി സ്വയം ഗ്രൂം ചെയ്തു തുടങ്ങി. ജിമ്മില്‍ ചേര്‍ന്നു. ശരീരവും ആരോഗ്യവും ഇപ്പോള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നും താരപത്രി പറയുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയകാന്ത് പൂര്‍ണ ആരോഗ്യവാന്‍, നടന്‍ ആശുപത്രി വിട്ടു