Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികൾക്കും കുടുംബത്തിനും വേണ്ടിയാണ് പലരും വിവാഹ ജീവിതത്തിൽ തുടരുന്നത്, എനിക്ക് അങ്ങനെ താൽപ്പര്യമില്ല: തൃഷ പറഞ്ഞത്

Trisha Krishna

നിഹാരിക കെ എസ്

, ശനി, 5 ഒക്‌ടോബര്‍ 2024 (11:07 IST)
Jayam Ravi and Trisha
നടൻ ജയം രവിയുടെ വിവാഹ മോചനം ഇതിനോടകം വലിയ വിവാദമായി മാറിയിട്ടുണ്ട്. ഭാര്യ ആർതി വിവാഹമോചനം തന്റെ സമ്മതത്തോട് കൂടിയല്ലെന്ന് വെളിപ്പെടുത്തിയതാണ് വിവാദത്തിന് തുടക്കമായത്. ആരോപണ പ്രത്യാരോപണങ്ങളുമായി വിവാദം കൊഴുത്തു. പുറമേക്ക് സന്തോഷം നടിച്ചിരുന്ന ദമ്പതികളാണ് ഇരുവരുമെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള വിവാഹ ബന്ധങ്ങളെക്കുറിച്ച് നടി തൃഷ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. 
 
എന്തുകൊണ്ട് 40 കഴിഞ്ഞിട്ടും അവിവാഹിതയായി കഴിയുന്നു എന്ന ചോദ്യത്തിന് തൃഷ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. താൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ലെന്നും വിവാഹം ചെയ്ത് വേർപിരിയാൻ തനിക്ക് താല്പര്യമില്ലെന്നുമായിരുന്നു തൃഷ പറഞ്ഞത്. എനിക്കറിയാവുന്ന ടൺ കണക്കിന് ദമ്പതികൾ വിവാഹ ജീവിതത്തിൽ തുടരുന്നത് തെറ്റായ കാരണങ്ങളാലാണ്. എനിക്ക് ഇവരെ അറിയാം. ചിലർ എന്റെ സുഹൃത്തുക്കളാണ്. കുട്ടികൾക്കും കുടുംബത്തിനും വേണ്ടിയാണ് വിവാഹ ജീവിതത്തിൽ തുടരുന്നത്. തനിക്ക് അങ്ങനെയൊരു വിവാഹ ജീവിതത്തോട് താൽപര്യമില്ലെന്നും തൃഷ പറഞ്ഞു.
 
ജയം രവിയുടെയും ആർതിയുടെയും അ‌ടുത്ത സുഹൃത്താണ് തൃഷ. ഇരുവരെയും ഒരുമിപ്പിക്കാൻ താനും സഹായിച്ചിട്ടുണ്ടെന്ന് മുമ്പൊരിക്കൽ തൃഷ പറഞ്ഞിട്ടുമുണ്ട്. തൃഷ മുൻപ് സൂചിപ്പിച്ച സന്തോഷമില്ലാത്ത 'ഫേക്ക് ദാമ്പത്യ' ബന്ധങ്ങളിൽ ജയം രവിയും ഉൾപ്പെടുന്നുണ്ടായിരുന്നുവല്ലേ എന്നാണ് ഇപ്പോൾ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമാന്തയോട് മാത്രമേ മാപ്പ് പറയൂ? തന്നോട് പറയാത്തതെന്ത്? മന്ത്രിയെ മര്യാദ പഠിപ്പിക്കാൻ നാഗാർജുന