Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജോലി രാജി വെച്ച് സിനിമയിലേക്ക് ഇറങ്ങിയപ്പോഴുള്ള ധൈര്യം അച്ഛനാണ്';അച്ഛനായി എഴുതിയ പിറന്നാള്‍ കുറിപ്പുമായി അഭിലാഷ് പിള്ള

'ജോലി രാജി വെച്ച് സിനിമയിലേക്ക് ഇറങ്ങിയപ്പോഴുള്ള ധൈര്യം അച്ഛനാണ്';അച്ഛനായി എഴുതിയ പിറന്നാള്‍ കുറിപ്പുമായി അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 മെയ് 2024 (13:35 IST)
സിനിമ എന്ന സ്വപ്നം ഉള്ളില്‍ തന്നത് അച്ഛനാണെന്ന് നടനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള.ഇന്‍ഫോപാര്‍ക്കിലെ ജോലി രാജി വെച്ച് സ്വപ്നം നേടാന്‍ ധൈര്യമായി ഇറങ്ങിക്കോടാ അപ്പന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞ് 2013ല്‍ ചെന്നൈക്ക് വണ്ടി കയറ്റി വിട്ട അച്ഛനോടാണ് അഭിലാഷിന് എന്നും സ്‌നേഹക്കൂടുതല്‍. സ്വപ്നം നേടാന്‍ എടുത്ത 10 വര്‍ഷത്തില്‍ പലപ്പോളും പലരുടെ ഭാഗത്തു നിന്നും വന്ന കളിയാക്കലുകളും വേദനിപ്പിക്കലും പലപ്പോഴും അച്ഛന്‍ അറിഞ്ഞിട്ടുണ്ടെന്ന് അഭിലാഷ് പറഞ്ഞിരുന്നു. അഭിലാഷ് 
അച്ഛനായി എഴുതിയ പിറന്നാള്‍ കുറിപ്പ് വായിക്കാം.
 
'അച്ഛനുണ്ടടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ കളിയാക്കലുകളോ കുറ്റപെടുത്തലുകളോ നോക്കണ്ട നിന്റെ സ്വപ്നം അത് നേടിയെടുക്കാന്‍ നിനക്ക് കഴിയും...ജോലി രാജി വെച്ച് സിനിമ എന്ന വലിയ സ്വപ്നത്തിന്റെ പിന്നാലെ ഇറങ്ങിയപ്പോള്‍ എന്റെ ബലം അച്ഛന്‍ പറഞ്ഞ ആ വാക്കുകളായിരുന്നു.
 
 സിനിമയിലേക്ക് എത്താന്‍ 10 വര്‍ഷം എടുത്തപ്പോള്‍ അത്രയും കാലം അമ്മക്കും അശ്വതിക്കും എന്റെ രണ്ട് മക്കള്‍ക്കും അച്ഛന്‍ കാവലായി. എന്നെ ഞാന്‍ ആക്കിയ എന്റെ സൂപ്പര്‍ ഹീറോയിക്ക് പിറന്നാള്‍ ആശംസകള്‍'-അഭിലാഷ് പിള്ള പറഞ്ഞു.
 
 
വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് 2005-ലെ ഏപ്രില്‍ ഒന്നിനാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. വിനയന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്. ഈ വര്‍ഷം തന്നെ തിരക്കഥ പൂര്‍ത്തിയാക്കി ചിത്രീകരണം ആരംഭിക്കുമെന്ന പ്രതീക്ഷയും അഭിലാഷ് പങ്കുവെച്ചു. മാളികപ്പുറത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സുമതി വളവ് സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ടോവിനോ, ത്രീഡിയില്‍ 60 കോടി പടവുമായി നടന്‍ ഉടന്‍ തിയേറ്ററുകളിലേക്ക്