Publish Date: Sat, 27 Nov 2021 (14:44 IST)
Updated Date: Sat, 27 Nov 2021 (14:46 IST)
മരക്കാര്‍ റിലീസിന് ഇനി അഞ്ച് നാളുകള്‍ കൂടി. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവ് ഭാര്യയും മരക്കാര്‍ സെറ്റില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അച്ഛന്‍ അവതരിപ്പിക്കുന്ന മരക്കാര്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം പ്രണവാണ് അവതരിപ്പിച്ചത്. അച്ഛനും മകനും ഒരുമിച്ച അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ സുചിത്ര മോഹന്‍ലാലും എത്തിയിരുന്നു.
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.