Publish Date: Mon, 13 Dec 2021 (08:43 IST)
Updated Date: Mon, 13 Dec 2021 (08:48 IST)
മരക്കാര്‍ സിനിമ കണ്ടവര്‍ അതിലെ ചിയാങ്ങ് ജുവാന്‍ (ചിനാലി) എന്ന കഥാപാത്രത്തെ മറന്നുകാണില്ല.
ജയ് ജെ. ജാകൃത് എന്ന നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ നല്‍കിയ സപ്പോര്‍ട്ടിന് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് താരം.
മരക്കാര്‍ രണ്ടാഴ്ച പിന്നിട്ടു. വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.