Webdunia - Bharat's app for daily news and videos

Install App

പ്രായമാവുകയല്ലേ, നാളെ ഓർക്കാൻ ഒന്നുരണ്ടു സിനിമകൾ വേണ്ടേ, ലാലായിരുന്നു ഈ ചിത്രത്തിന്റെ പ്രോത്സാഹനം: പ്രിയദർശൻ പറയുന്നു !

Webdunia
വെള്ളി, 6 മാര്‍ച്ച് 2020 (19:26 IST)
ആരാധകർ ഏറെ കാത്തിരുന്ന സിനിമയാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം, സിനിമയുടെ ട്രെയിലർ ആരാധകരുടെ ആവേശം കൊടുമുടിയിലുമെത്തിച്ചു. സിനിമ ഒരു ദൃശ്യവിരുന്നാകുമെന്നത് ട്രെയിലറിൽനിന്നു തന്നെ വ്യക്തം. ഇപ്പോഴിതാ മരക്കാർ ചെയ്യാനുണ്ടായ സഹചര്യത്തെ കുറിച്ച് തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.   
 
കാലാപാനി ചെയ്യുന്ന സമയത്ത് തന്നെ മരക്കാർ സിനിമയെ കുറിച്ച് ആലോചിച്ചിരുന്നു എന്നാണ് പ്രിയദർശൻ വെളിപ്പെടുത്തിയറിക്കുന്നത്. 'കാലാപാനി ചെയ്ത ഉടനെ തന്നെ മരയ്ക്കാരുടെ ചരിത്രകഥ പറയുന്ന ഒരു സിനിമയെടുക്കാൻ ആലോചിച്ചിരുന്നു, എന്നാൽ തീമിൽ ചില അവ്യക്തകൾ നിലനിന്നിരിന്നതിനാൽ അന്ന് സിനിമ ചെയ്യാനായില്ല. പിന്നീട് മോഹൻലാലാണ് ഈ സിനിമ ചെയ്യാം എന്ന് പറയുന്നത് 
 
ഞാനും ലാലുമൊക്കെ ഒരുമിച്ച്‌ സിനിമയെടുത്ത് വളര്‍ന്നവരാണ്, 'പ്രായമാവുകയല്ലേ. നാളെ നമുക്ക് ഓര്‍മ്മിക്കാനും ഒന്ന് രണ്ട് ചിത്രങ്ങള്‍ വേണ്ടെ നമുക്കിത് ചെയ്യാമെ'ന്ന് ലാലാണ് പറയുന്നത്. ശരിക്കും ലാലായിരുന്നു ഈ സിനിമയുടെ പ്രോത്സാഹനം. പ്രിയദർശൻ പറഞ്ഞു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. മർച്ച് 26ന് സിനിമ തിയറ്ററുകളിൽ എത്തും. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments