Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസായി എഡ്ഡി, ബോക്സോഫീസിലും മമ്മൂട്ടി കിംഗ് തന്നെ!

ബോക്‌സോഫീസ് കിംഗ് എഡ്ഡി തന്നെ!

മാസായി എഡ്ഡി, ബോക്സോഫീസിലും മമ്മൂട്ടി കിംഗ് തന്നെ!
, വെള്ളി, 22 ഡിസം‌ബര്‍ 2017 (16:35 IST)
ഇന്നലെ റിലീസ് ചെയ്ത മെഗാസ്റ്റാർ മാസ്റ്റർപീസിന്റെ ആദ്യദിന ബോക്സ്ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. തിയേറ്ററുകളുടെ എണ്ണത്തിലും ഫാൻസ് ഷോകളുടെ എണ്ണത്തിലും മാസ്റ്റർപീസ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, ആദ്യദിന കളക്ഷന്റെ കാര്യത്തിലും മാസ്റ്റർപീസ് ചരിത്രം കുറിച്ചിരിക്കുന്നു. 
 
70 ശതമാനം ഒക്യുപൻസിയിൽ കേരളം മുഴുവൻ താണ്ഡവമാടിയ മാസ്റ്റർപീസ് ആദ്യദിനം സ്വന്തമാക്കിയത് 5.11 കോടിയാണെന്ന് റിപ്പോർട്ട്. കേരള ബോക്സ് ഓഫീസ് അപ്‌ഡേറ്റ്സ് എന്ന ഫേസ്ബുക്ക് പേജാണ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 
അന്യഭാഷാ ചിത്രങ്ങളെക്കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ബാഹുബലി തന്നെ ആണ് ഇപ്പോള്‍ മുന്നില്‍. ബാഹുബലി 6.27 കോടി നേടിയ ബാഹുബലിയേയും 6.10 കോടി നേടിയ മെർസലിനേയും പൊട്ടിക്കാൻ മാസ്റ്റർപീസിനു കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  
 
ഒരു മലയാളചിത്രം നേടിയ ഏറ്റവും ഉയര്‍ന്ന കലക്ഷനെന്ന റെക്കോര്‍ഡ് പക്ഷേ ഇപ്പോഴും പുലിമുരുകന്‍റെ പേരിലാണ്. ഇത് പൊട്ടിക്കാൻ മാസ്റ്റർപീസിനു കഴിയുമോ എന്നും ആരാധകർ ഉറ്റു നോക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ലത് നല്ലതെന്നും മോശം മോശമെന്നും പറയുന്നത് എങ്ങനെ ഇരട്ടത്താപ്പാകും? - മമ്മൂട്ടി ചോദിക്കുന്നു