Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്റ്റര്‍പീസ് സിംഹഗര്‍ജ്ജനം വ്യാഴാഴ്ച; മമ്മൂട്ടി എഡ്ഡിയായി വരുമ്പോള്‍ തകരാന്‍ റെക്കോര്‍ഡുകള്‍ അനവധി!

Master Piece
, ചൊവ്വ, 19 ഡിസം‌ബര്‍ 2017 (13:55 IST)
ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന പേര് ഈ വ്യാഴാഴ്ച റിലീസാകുന്ന മാസ്റ്റര്‍പീസിന് മേല്‍ ചാര്‍ത്തപ്പെടുമെന്നാണ് മമ്മൂട്ടി ആരാധകര്‍ വിശ്വസിക്കുന്നത്. 100 കോടി ക്ലബില്‍ ഈ സിനിമ ഇടം നേടുമെന്നും അവര്‍ കരുതുന്നു. കാരണം, അവര്‍ എഡ്ഡിയെ അത്രകണ്ട് ആരാധിക്കുന്നു!
 
എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ - ഒരു ഹോളിവുഡ് ഹീറോയുടെ പേരുകാരനായ നായകനായി മമ്മൂട്ടി എത്തുന്ന മാസ്റ്റര്‍ പീസ് മലയാള സിനിമയുടെ ചരിത്രത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ക്കുമെന്നാണ് ബോക്സോഫീസ് സൂചന. പ്രധാനപ്പെട്ട ട്രേഡ് അനലിസ്റ്റുകളുടെയും അഭിപ്രായം അനുസരിച്ച് ഇനിഷ്യല്‍ കളക്ഷനില്‍ മാസ്റ്റര്‍ പീസ് വിസ്മയം തീര്‍ക്കാനാണ് സാധ്യത.
 
പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രചയിതാവ് ഉദയ്കൃഷ്ണ എഴുതുന്ന സിനിമ എന്ന നിലയിലാണ് സിനിമാവ്യവസായം മാസ്റ്റര്‍പീസിനെ കാണുന്നത്. ഈ ചിത്രവും 100 കോടി ക്ലബില്‍ എത്തിക്കാന്‍ ഉദയ്കൃഷ്ണയ്ക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
 
ചിത്രത്തിന് ഒട്ടേറെ ഫാന്‍സ് ഷോകള്‍ നടത്തുന്നുണ്ട്. അതില്‍ സ്ത്രീ ആരാധകര്‍ക്ക് മാത്രമായി ഒരു ഷോയും ഉണ്ട് എന്നത് വലിയ പ്രത്യേകതയാണ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരലക്ഷ്മി, മഹിമ നമ്പ്യാര്‍, പൂനം ബജ്‌വ എന്നിവരാണ് നായികമാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊരു അനുസരണ! പാർവ്വതി പറഞ്ഞു.. ജൂഡ് ആന്റണി വിഗ്ഗ് വെച്ച് കണ്ടം വഴി ഓടി!