Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാളവികയെ ചേര്‍ത്തുപിടിച്ച് മാത്യു, ഇനി ഇവരുടെ പ്രണയകാലം

Mathew Malavika romantic Photos
, ശനി, 11 ഫെബ്രുവരി 2023 (13:18 IST)
മാളവിക മോഹനനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മാത്യു തോമസ്. മാത്യുവിനെ ചേര്‍ത്തുപിടിച്ചാണ് മാളവിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് ഇരുവരെയും കാണുന്നത്. 
 
മാത്യുവും മാളവികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി ഉടന്‍ റിലീസ് ചെയ്യും. ആല്‍വിന്‍ ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബെന്യാമിന്‍, ജി.ആര്‍.ഇന്ദുഗോപന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. 
മാത്യുവിനൊപ്പമുള്ള റൊമാന്റിക് സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് മാളവിക ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ' ക്രിസ്റ്റി സിനിമയില്‍ മാത്യുവിന്റെ കഥാപാത്രം റോയ് ക്രിസ്റ്റിയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അല്ലെങ്കില്‍ കിസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്നൊന്നും നമുക്ക് അറിയില്ല. അത് അറിയണമെങ്കില്‍ പടം കാണണം. ആ സീന്‍ എടുത്തത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ആ സമയത്ത് ഭയങ്കര ഓക്ക്വേര്‍ഡ് ആയിരുന്നു. ആകെ പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍സ്‌ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള ഒരു ഇന്റിമസി ഉണ്ടല്ലോ, അതൊക്കെ എടുത്തത് ഭയങ്കര തമാശയായിരുന്നു. ഒരുപാട് ടേക്ക്‌സ് പോയി,' മാളവിക പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാരിദ്ര്യം പിടിച്ച നടി, രമ്യ സുരേഷിനെ പരിഹസിച്ച യൂട്യൂബറെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍