Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈക്കോ ക്രൈം ഡ്രാമ, ഇതുവരെ കാണാത്ത ടിനി ടോം,'മത്ത്' ഇന്നുമുതല്‍

Matthu Psycho crime drama

കെ ആര്‍ അനൂപ്

, വെള്ളി, 21 ജൂണ്‍ 2024 (09:19 IST)
നടന്‍ ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന'മത്ത്' ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്.രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ സൈക്കോ ക്രൈം ഡ്രാമയാണെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വെളിപ്പെടുത്തി.
 
ഇന്ന് സിനിമ തിയേറ്ററുകളില്‍ എത്തുമ്പോള്‍ 
ചിലരുടെ പേര് ടിനിടോമിന് മറക്കാനാവില്ല. മമ്മൂട്ടി തന്റെ ബിഗ് ബ്രദര്‍ ആണെന്നാണ് ടിനി പറയാറുള്ളത്. മമ്മൂട്ടി കമ്പനിയാണ് താന്‍ നായകനായ എത്തുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. മഞ്ജു വാര്യരാണ് പാട്ടുകള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്ത് തന്നത്. കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. താന്‍ തന്നെ പാടിയ ഗാനം കുഞ്ചാക്കോ ബോബനും പങ്കുവെച്ചു. ഇവരോടെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് ടിനി ടോം.
 സിനിമയില്‍ നരന്‍ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിനി ടോം തന്നെയാണ്.സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍, അശ്വിന്‍, ഫൈസല്‍, യാര, സല്‍മാന്‍, ജസ്ലിന്‍, തന്‍വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.
 
കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.സിബി ജോസഫ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ മെന്‍ഡോസ് ആന്റണി. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴു വര്‍ഷത്തിനുശേഷം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി ഭാമ