മോഹൻലാലിന്റെ നായിക നല്ല അസലായിട്ട് പാട്ട് പാടും, മുന്തിരിവള്ളികൾ തളിർത്ത് തുടങ്ങുന്നു?
നടി മീനയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്; വീഡിയോ
നടി മീന ആലപിച്ച ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായികൊണ്ടിരിക്കുന്നത്. ഒരു പുഴയരുകിൽ എന്ന് തുടങ്ങുന്ന ഗാനമാണ് മീന ആലപിക്കുന്നത്. എന്നാൽ, ഈ വീഡിയോ സിനിമയ്ക്ക് വേണ്ടിയുള്ളതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മോഹൻലാലും മീനയും ജോഡിയാകുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ നിന്നുമുള്ള ഗാനം ആണോയെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഒരു വീട്ടമ്മയുടെ വേഷത്തിൽ അടുക്കളയിൽ നിന്നും മീന ആലപിക്കുന്ന തരത്തിലാണ് ഗാനം. മോഹനാലിനൊപ്പമുള്ള പുതിയ ചിത്രത്തിലും മീന വീട്ടമ്മയായാണ് അഭിനയിക്കുന്നത്.