മോഹന്‍ലാല്‍ ജാലവിദ്യക്കാരന്‍; മീന്‍കറി വേണ്ടപ്പോള്‍ മീന്‍കറി, ചിക്കന്‍ കറി വേണ്ടപ്പോള്‍ ചിക്കന്‍ കറി!
മനസ്സുകള്‍ എടുത്ത് ചെപ്പടിവിദ്യകള്‍ കാട്ടുന്ന മജീഷ്യനാണ് മോഹന്‍ലാല്‍ !
പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ നായികയായിരുന്നു കമാലിനി മുഖര്‍ജി. ഒരു നടന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും മോഹന്‍ലാല്‍ ഒരു വിസ്മയമാണെന്ന് കമാലിനി പറയുന്നു. സഹതാരങ്ങളുടെ വ്യതിപരമായ ആവശ്യങ്ങള്‍ക്കുപോലും ആശ്രയിക്കാവുന്ന താരമാണ് മോഹന്‍ലാല്‍ എന്ന് കമാലിനി പറയുന്നു.
“മോഹന്‍ലാല്‍ ഒരു വിസ്മയമാണ്. എത്ര അനായാസമായാണ് അഭിനയം. കഥാപാത്രമായി ജീവിക്കും. പക്ഷേ, സെറ്റില്‍ സൂപ്പര്‍ കൂള്‍. നമ്മളെ ഒപ്പം ചേര്‍ത്തു നിര്‍ത്തും. മീന്‍കറി കൂട്ടാന്‍ കൊതിയാവുന്നു എന്ന് മനസില്‍ ആഗ്രഹിച്ചാല്‍ മതി, അടുത്ത നിമിഷം അതുനമ്മുടെ മുന്നിലെത്തിച്ചുതരും. മറ്റൊരിക്കല്‍ കേരള ചിക്കന്‍ കറി കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞു. വൈകിട്ട് ഹോട്ടല്‍ റൂമില്‍ നല്ല ആവിപറക്കുന്ന ചിക്കന്‍ കറി എത്തി. ബോറടിക്കുന്നു എന്നുപറഞ്ഞപ്പോള്‍ കൊടുത്തുവിട്ടത് ഒരുകെട്ട് സിനിമകളാണ്. ഒപ്പം ഒരു ഡി വി ഡി പ്ലെയറും. അക്ഷരാര്‍ത്ഥത്തില്‍ ഒരു ജാലവിദ്യക്കാരനാണ് അദ്ദേഹം. മനസ്സുകള്‍ എടുത്ത് ചെപ്പടിവിദ്യകള്‍ കാട്ടുന്ന മജീഷ്യന്‍” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കമാലിനി മുഖര്‍ജി പറയുന്നു.