Webdunia - Bharat's app for daily news and videos

Install App

ലോഹി അങ്കിള്‍ ഗോഡ്ഫാദര്‍, ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ട്; ലോഹിതദാസുമായി ബന്ധപ്പെട്ട ഗോസിപ്പുകളെ കുറിച്ച് മീര ജാസ്മിന്‍

Webdunia
ചൊവ്വ, 28 ജൂണ്‍ 2022 (14:52 IST)
ലോഹിതദാസുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന നടിയാണ് മീര ജാസ്മില്‍. അക്കാലത്ത് മീര ഒരു അഭിമുഖത്തില്‍ ലോഹിതദാസുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്നിട്ടുണ്ട്. ലോഹിതദാസ് വഴി സിനിമയിലെത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് താന്‍ കാണുന്നതെന്ന് മീര പറഞ്ഞു. ലോഹി അങ്കിള്‍ എന്റെ ഗോഡ്ഫാദര്‍ ആണെന്ന് അഭിമാനത്തോടെ ഞാന്‍ പറയും. അദ്ദേഹം വഴി സിനിമയിലെത്താന്‍ സാധിച്ചത് എന്റെ യോഗമാണ്. നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും മീര പറഞ്ഞു.
 
'സിനിമയില്‍ അഭിനയിക്കുന്നവരും സംവിധായകരും അങ്ങനെ പലരും ചോദിച്ചിട്ടുണ്ട് ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന്. നീയും നിന്റെയൊരു ലോഹി അങ്കിളും എന്ന് പറഞ്ഞ് പലരും പരിഹസിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന് പരിഹസിച്ച് ചോദിക്കുന്നവരോട് ഞാന്‍ അഭിമാനത്തോടെ പറയും ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ട്. ഷോ ഓഫ് എന്നൊക്കെ പറഞ്ഞ് ആ സമയത്ത് പലരും എന്നെ കളിയാക്കിയിട്ടുണ്ട്,' മീര ജാസ്മിന്‍ പറഞ്ഞു.
 
ലോഹിതദാസ് തനിക്ക് പ്രിയപ്പെട്ട ഗുരുവാണെന്ന് മീര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, മീര ജാസ്മിന്‍-ലോഹിതദാസ് ബന്ധം അക്കാലത്ത് ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചിരുന്നു. മീര ജാസ്മിന്‍ തങ്ങളുടെ കുടുംബത്തിലെ സമാധാനം തകര്‍ത്തിട്ടുണ്ടെന്നാണ് പണ്ട് ഒരു അഭിമുഖത്തില്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിട്ടുള്ളത്. മീരയ്ക്ക് ലോഹിതദാസിനോടുള്ള ബന്ധം അല്‍പ്പം പൊസസീവ് ആയിരുന്നെന്നും അത് പലപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെട്ടത് തങ്ങളുടെ കുടുംബ ജീവിതത്തിലും പ്രശ്നങ്ങള്‍ക്ക് കാരണമായെന്നുമാണ് സിന്ധു പണ്ട് പറഞ്ഞത്.
 
മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് മീര ജാസ്മിന്‍. 2001 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്‍ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിലും മീര നായികയായി അഭിനയിച്ചു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

അടുത്ത ലേഖനം
Show comments