Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിപ് ലോക്ക് ചുംബനത്തിനിടെ ചുണ്ടുകള്‍ മരവിച്ചു പോയി, അത് ചെയ്തത് ചൂട് ചായ കുടിച്ച ശേഷം: മീര വാസുദേവ്

ലിപ് ലോക്ക് ചുംബനത്തിനിടെ ചുണ്ടുകള്‍ മരവിച്ചു പോയി, അത് ചെയ്തത് ചൂട് ചായ കുടിച്ച ശേഷം: മീര വാസുദേവ്
, ചൊവ്വ, 5 ജൂലൈ 2022 (10:52 IST)
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ബോളിവുഡിലും അഭിനയിച്ച താരമാണ് മീര. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിച്ചിരിക്കുന്നത് മീരയാണ്. 
 
റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ ഹിന്ദി അരങ്ങേറ്റം. മിലിന്ദ് സോമന്‍ നായകനായ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ ചില അനുഭവങ്ങള്‍ പഴയൊരു അഭിമുഖത്തില്‍ മീര പങ്കുവച്ചിട്ടുണ്ട്. റോതങ്ങ് പാസില്‍ വെച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പെന്നും ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയെന്നും താരം പറയുന്നു.


തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യമെന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഒരു ചൂടുചായ വാങ്ങിതന്നുയെന്നും അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും മീര പറയുന്നു. ആദ്യ ഹിന്ദി ചിത്രത്തില്‍ മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൈരളി ടിവിയിലെ ജെബി ജംക്ഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ താരം പറഞ്ഞിട്ടുണ്ട്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pala Palli Promo Song: യൂട്യൂബില്‍ തരംഗമായി കടുവയിലെ ഗാനം, വീഡിയോ