Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പം ചൂടന്‍ രംഗം; അതില്‍ കുറ്റബോധമില്ലെന്ന് നടി

തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പം ചൂടന്‍ രംഗം; അതില്‍ കുറ്റബോധമില്ലെന്ന് നടി
, ശനി, 29 ജനുവരി 2022 (10:48 IST)
മോഹന്‍ലാലിന്റെ കരിയറില്‍ ഏറെ നിര്‍ണായകമായ സിനിമയാണ് ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര. മീര വാസുദേവാണ് തന്മാത്രയില്‍ നായികയായി അഭിനയിച്ചത്. മലയാലത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ബോളിവുഡിലും അഭിനയിച്ച താരമാണ് മീര. തന്മാത്രയില്‍ പൂര്‍ണ്ണനഗ്‌നയായ രംഗം ഉണ്ടെന്ന് വെച്ച് നിരവധി താരങ്ങള്‍ ഉപേക്ഷിച്ച റോളാണ് ധൈര്യപൂര്‍വ്വം മീര സ്വീകരിച്ചത്.
 
മോഹന്‍ലാലിനൊപ്പം ആ നഗ്നരംഗം അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്ന് മീര കൈരളിയിലെ ജെ.ബി ജഗ്ഷനിന്‍ ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. ആ സീന്‍ ചെയ്തതില്‍ കുറ്റബോധമില്ല. വലിയൊരു പ്രൊഫൈലില്‍ നില്‍ക്കുന്ന താരമായിരുന്നിട്ട് കൂടി മോഹന്‍ലാല്‍ ആ സീനിനോട് ഓകെ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ആ സീന്‍ ചെയ്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും താരം പറഞ്ഞിരുന്നു. 
 
'പക്ഷേ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ നേരത്ത് തനിക്ക് ഒരൊറ്റ കണ്ടീഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. അധികം ആളുകള്‍ ഒന്നും വേണ്ട, കുറച്ച് പേര്‍ മതി. അങ്ങനെ സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ഡയറക്ടര്‍ അടക്കം 7 പേര്‍ മാത്രമേ ആ റൂമില്‍ ഉണ്ടായിരുന്നുള്ളു.' - മീര പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന, ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി; അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മലയാള സിനിമാലോകം കേട്ടത് അനശ്വര നടന്റെ മരണവാര്‍ത്ത