ലാല്‍ ജോസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മീശമാധവന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് അദ്ദേഹം. മലയാളികള്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം സിനിമകളില്‍ ഒന്നുകൂടിയാണിത്. ചിരിക്കുന്നതും ചുവനനിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയും കുറിച്ചുകൊണ്ടാണ് സംവിധായകന്‍ ഓര്‍മകളിലേക്ക് തിരിച്ചു നടന്നത്. ജഗതിയുടെ ഭഗീരഥന്‍ പിള്ളയും ഇന്ദ്രജിത്തിന്റെ ഈപ്പന്‍ പാപ്പച്ചിയും കാവ്യ മാധവന്റെ രുക്മിണിയേയും അത്ര പെട്ടെന്നൊന്നും ആളുകള്‍ മറക്കില്ല.
സാമ്പത്തികമായി വലിയ വിജയം നേടിയ സിനിമ തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്തു.ഇതേ പേരില്‍ തമിഴിലും ദൊന്‍ഗഡു എന്ന് പേരില്‍ തെലുങ്കിലും പുനര്‍നിര്‍മ്മിക്കുകയുണ്ടായി.രഞ്ജന്‍ പ്രമോദ് ആണ് മീശമാധവന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.