Webdunia - Bharat's app for daily news and videos

Install App

വല്യേട്ടനെ കാണാൻ കാടിന്റെ മക്കളെത്തി, കരുതലോടെ കൈനിറയെ സമ്മാനങ്ങൾ നൽകി മമ്മൂട്ടി !

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (17:55 IST)
മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ കാടിന്റെ മക്കൾ വരിക്കാശേരി മനയിലെത്തി. തന്നെ കാണാൻ ചുവന്ന റോസാപ്പൂക്കളിമായി എത്തിയ ആദിവാസി കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് മമ്മൂട്ടി യാത്രയാക്കിയത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്ക്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് മമ്മൂട്ടി വരിക്കാശേരി മനയിലെത്തിയത്. 
 
മംഗലം ഡാമിലെയും അട്ടപ്പാടിയിലെയും കുട്ടികളാണ് തങ്ങളുടെ ഇഷ്ടതാരത്തെ കാണാൻ കാടിറങ്ങി വന്നത്.  കഴിഞ്ഞ 5 വർഷങ്ങളിലായി ഈ കുട്ടികൾക്ക് ആവശ്യമായതെല്ലാം എത്തിക്കുന്നത് മമ്മൂട്ടിയാണ്. തങ്ങളുടെ ആവശ്യങ്ങൾ താമസമേതുമില്ലാതെ നടത്തി തരുന്ന പ്രിയപ്പെട്ട വല്യേട്ടനെ കണ്ടു നന്ദി പറയാനായി എത്തിയതായിരുന്നു കുട്ടികൾ. 
 
പഠനോപകരണങ്ങൾ, വൈദ്യ സഹായങ്ങൾ, പി എസ് സി കോച്ചിങ്, ലൈബ്രറി സപ്പോർട്ട്, വിദഗ്ദ്ധ ചികിത്സ സഹായങ്ങൾ ഉൾപ്പെടെ ഒട്ടനവധി സഹായങ്ങൾ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വഴി അട്ടപ്പാടിയിലെയും നെന്മാറ നെല്ലിയാമ്പതി വനമേഖലയിൽ ഉള്ള ആദിവാസി കോളനി കളിലൂടെ നടപ്പാക്കി വരികയായിരുന്നു. 
 
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആദിവാസി സമൂഹവുമായി മമ്മൂട്ടി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. തങ്ങളുടെ വല്യേട്ടനെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. കുട്ടികളെ ഒരു വല്യേട്ടന്റെ സ്നേഹവായ്പോടെ സ്വീകരിച്ച മമ്മൂട്ടി അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും അതിനുള്ള പ്രശ്ന പരിഹാരങ്ങളും അദ്ദേഹം നിർദേശിക്കുകയും ചെയ്തു.   
 
കുട്ടികൾക്ക് ഷൂട്ടിങ് കാണാൻ ഉള്ള ആഗ്രഹം അറിഞ്ഞപ്പോൾ അതിനുള്ള ക്രമീകരണവും മമ്മൂട്ടി തന്നെ നേരിട്ട് സജ്ജമാക്കുകയായിരുന്നു. ഇവരുടെ കൂടി ആവശ്യങ്ങൾ പരിഗണിച്ചു ആദിവാസി സമൂഹത്തിനായി കൂടുതൽ പദ്ധതികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.
 
തമിഴ് നടൻ രാജ്കിരൺ, സംവിധായകൻ അജയ് വാസുദേവ്, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫൌണ്ടേഷൻ ഡയരക്ടർ മാരായ റോബർട്ട്‌ കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

അടുത്ത ലേഖനം
Show comments