Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് മമ്മൂട്ടി ചേട്ടൻ!, രേഖാചിത്രം ടീമിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് മെഗാസ്റ്റാർ

ഇത് മമ്മൂട്ടി ചേട്ടൻ!, രേഖാചിത്രം ടീമിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് മെഗാസ്റ്റാർ

നിഹാരിക കെ.എസ്

, വെള്ളി, 10 ജനുവരി 2025 (09:05 IST)
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. സിനിമ ഇന്നലെ തിയേറ്ററുകളിലെത്തി. ആദ്യ ദിനം പിന്നിടുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ രേഖാചിത്രം ടീമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ക്യാപ്‌ഷനാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. 
 
'രേഖാചിത്രം ടീമിനൊപ്പം !! സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ' എന്നാണ് ആസിഫ് അലിക്കും അനശ്വരയ്ക്കും സംവിധായകൻ ജോഫിൻ ടി ചാക്കോയിക്കും ഒപ്പമുള്ള ചിത്രത്തിന് മമ്മൂട്ടി കുറിച്ചത്.
 
കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. മികച്ച മെയ്‍ക്കിംഗാണെന്നാണ് രേഖാചിത്രം എന്ന സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. എൻഗേജിംഗായ ആഖ്യാനമാണ് ചിത്രത്തിന്റെ ആകര്‍ഷണം ആസിഫ് അലിയുടെ പ്രകടനമാണ് നട്ടെല്ല്, മികച്ച രീതിയില്‍ കഥ പറയുന്ന ചിത്രവും ആണെന്നുമാണ് അഭിപ്രായങ്ങള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Asif Ali: 'മോനേ ആസിഫേ, ഈ ട്രാക്കില്‍ അങ്ങ് പൊക്കോ'; ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നുപൊങ്ങി ആസിഫ് അലി