Webdunia - Bharat's app for daily news and videos

Install App

സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും കാസ്റ്റിങ്ങ് കൗച്ചിന് ഇരയാകുന്നുണ്ട്; തുറന്നു പറച്ചിലുമായി രാധിക ആപ്തെ !

കാസ്റ്റിംഗ് കൗച്ച്; രാധിക ആപ്തെയുടെ തുറന്നു പറച്ചിൽ

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (14:36 IST)
ഹോളിവുഡില്‍ മാത്രമല്ല, ബോളിവുഡിലും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി കുറച്ചുദിവസങ്ങള്‍ മുമ്പാണ് സണ്ണി ലിയോണ്‍ രംഗത്തെത്തിയിരുന്നത്. അതിനുപിന്നാലെ ഇതാ സമാനമായ വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെയും എത്തിയിരിക്കുന്നു.   
 
സിനിമാ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങൾ തുറന്നു പറയാനുള്ള ഭയമാണ് പലരെയും പിന്നോട്ട് വലിക്കുന്നതെന്ന് രാധിക പറഞ്ഞു. ഒരുപാട് ആഗ്രഹങ്ങളുമായി സിനിമാ മേഖലയിൽ എത്തപ്പെടുന്നവർക്ക് അധികാരമുളളവർക്കെതിരെ ശബ്ദിക്കാൻ പേടിയാണെന്നും അവര്‍ വ്യക്തമാക്കി. 
 
ലൈംഗിക ചൂഷണങ്ങൾക്കെതിരെ നമ്മുടെ ശബ്ദം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങൾ സിനിമാ മേഖലയിൽ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ലോകത്തെ എല്ലാ വീടുകളിലും ചൂഷണങ്ങൾ നടക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രമല്ല പുരുഷന്‍മാരും ആണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഇരയാണെന്നും അവര്‍ പറഞ്ഞു. 
 
സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സമാനരീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നത്. തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും തന്റെ കരിയര്‍ താൻ തന്നെ കെട്ടിപ്പടുത്തതാണെന്നും ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി

നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

ടെക്‌സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ട 82 പേരില്‍ 28 പേരും കുട്ടികള്‍

നാളെ ബസ് പണിമുടക്ക്, മറ്റന്നാള്‍ ദേശീയ പണിമുടക്ക്; ശ്രദ്ധിക്കുക

അടുത്ത ലേഖനം