Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്‍കിയാല്‍ നായയുമായി സെക്സ് ചെയ്യുമോ?'- സാജിദ് ഖാനെതിരെ ഞെട്ടിക്കുന്ന മീടൂ

ആദ്യം ബിപാഷ, പിന്നാലെ ദിയയും അഹാനയും!

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (10:15 IST)
ബോളിവുഡിലും മറ്റ് ഇൻഡസ്ട്രികളിലും മീ ടൂ ആളിപ്പടരുകയാണ്. നിരവധി നടിമാർ നിരവധി പ്രമുഖർക്കെതിരെ മീ ടു ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, സംവിധായകന്‍ സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ നടിമാര്‍ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. 
 
നടി അഹാനയാണ് ഇപ്പോൾ സാജിദിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ‘ഒരുവര്‍ഷത്തിന് മുമ്പ് സാജിദുമായി ഒരു കൂടിക്കാഴ്ച നടന്നു. ഒരുദിവസം അയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നുവെന്ന് അഹാന പറയുന്നു. ബിപാഷ ബസു, ദിയ മിര്‍സ തുടങ്ങി നാലു പേര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഹാന സാജിദിനെതിരെ വെളിപ്പെടുത്തലുമായ് രംഗത്തെത്തിയത്.  
 
സലോമി ചോപ്ര അയാള്‍ക്കെതിരെ എന്താണോ എഴുതിയത്, അതാണ് അയാള്‍ എന്നോടും ചെയ്തത്. അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന താന്‍ പ്രതികരിച്ചുവെന്നും തന്റെ അമ്മ പോലീസില്‍ ആണെന്ന് പറയുകയും ചെയ്തുവെന്നും അഹാന പറയുന്നു. 
 
‘പക്ഷേ എന്നിട്ടും അയാള്‍ സ്വഭാവം മാറ്റാൻ തയ്യാറായില്ല. നേരത്തേ പറഞ്ഞ് കൊണ്ടിരുന്നത് തന്നെ ആവർത്തിച്ചു.  ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്‍കിയാല്‍ നായയുമായി സെക്സ് ചെയ്യുമോയെന്ന് സാജിദ് ചോദിച്ചു’-അഹാന പറഞ്ഞു.
 
ആരോപണങ്ങളെ തുടര്‍ന്ന് പുതിയ ചിത്രമായ ഹൗസ്ഫുള്‍ 4-ല്‍ നിന്ന് സാജിദിനെ ഒഴിവാക്കിയിരുന്നു. സാജിദിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നടന്‍ ആമിര്‍ ഖാനും നേരത്തെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഓൺലൈൻ നിക്ഷേപ തട്ടിപ്പ് : 3 പേർ പിടിയിൽ

Fengal Cyclone: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തിനു മുകളിലൂടെ; അതീവ ജാഗ്രത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം