ശബരിമല തീര്‍ത്ഥാടകന്‍റെ മരണം നിലയ്ക്കലിലെ പൊലീസ് നടപടിയ്ക്കിടെയെന്ന് ആരോപണം; പത്തനംതിട്ടയിൽ ഇന്ന് ഹർത്താൽ, ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും പിന്തുണ പ്രഖ്യാപിച്ചു
ശബരിമല തീര്‍ത്ഥാടകന്‍റെ മരണം നിലയ്ക്കലിലെ പൊലീസ് നടപടിയ്ക്കിടെയെന്ന് ആരോപണം; പത്തനംതിട്ടയിൽ ഇന്ന് ഹർത്താൽ, ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും പിന്തുണ പ്രഖ്യാപിച്ചു
ശബരിമല തീര്‍ത്ഥാടകന്‍റെ ദുരൂഹ മരണം സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലുണ്ടായ പൊലീസ് നടപടിയ്ക്കിടെയാണ് ആരോപിച്ച് പത്തനംതിട്ടയില്‍ ഇന്ന് ബി ജെ പി ഹര്‍ത്താൽ. ശരത് ഭവനിൽ ശിവദാസനെ(60)യാണ് പ്ലാപ്പള്ളി കമ്പകത്തും വളവിനു സമീപം വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്.
തുലാമാസ പൂജയ്‌ക്കായി ശബരിമല ദർശനത്തിനെത്തിയതായിരുന്നു ശിവദാസൻ. അപകടമരണമായേക്കാം എന്ന് പൊലീസ് പറയുമ്പോൾ തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോൾ നിലയ്ക്കലില്‍ ഉണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസൻ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു.
ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും പിന്തുണ പ്രഖ്യാപിച്ച ഹർത്താൽ രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ്‍. അതേസമയം, പരുമല തീർഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പിണറായി വിജയനാണ് ഈ മരണത്തിന് കാരണമെന്ന് പറഞ്ഞ് കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണ്. അയ്യപ്പധർമ്മം കാക്കാൻ ബലിദാനിയായ ശ്രീ ശിവദാസ്, അങ്ങയുടെ വീരബലിദാനം അയ്യപ്പധർമ്മം നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടും. ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാൻ. അഞ്ചാംതീയതി നടതുറക്കുമ്പേൾ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാൻ പോകുന്നില്ല.