മനോഹരിയാണ് മായാനദി.. !!! മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങൾക്ക്...; വാക്കുകള്‍ വൈറലാകുന്നു

സ്വന്തം സിനിമ തിയറ്ററിലുള്ളപ്പോള്‍ മറ്റ് സിനിമയെ മനസ് തുറന്ന് അഭിനന്ദിച്ച മിഥുനെ കണ്ട് പഠിക്കണം!

വ്യാഴം, 4 ജനുവരി 2018 (12:12 IST)
ടൊവിനോ തോമസും ഷെശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആഷിഖ് അബു ചിത്രം മായാനദിക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ഓരോ ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമാ പ്രേമികള്‍ക്കു പുറമെ ചലച്ചിത്ര രംഗത്തെ പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ തിയ്യറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആട് 2വിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നു. തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് മിഥുന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 
 
പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആ കളിയാക്കലുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു: കീർത്തി സുരേഷ്