Webdunia - Bharat's app for daily news and videos

Install App

അദേനി മാജിക് ബോക്‌സോഫീസിലും, അദ്യ ദിനം തന്നെ കൊടുങ്കാറ്റായി മിഖായേൽ!

Webdunia
ശനി, 19 ജനുവരി 2019 (10:16 IST)
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്‌ത മിഖായേൽ ബോക്‌സോഫീസിൽ മിന്നിക്കുകയാണ്. കാവൽ മാലാഖയായി നിവിൻ പോളി എത്തുന്ന ത്രില്ലർ ചിത്രത്തിൽ ഹനീഫ് അദേനി മാജിക് നിറഞ്ഞുനിൽക്കുന്നതുകൊണ്ടുതന്നെ പ്രേക്ഷകർ ചിത്രത്തെ ഇരുകൈയും നീട്ടിത്തന്നെ സ്വീകരിച്ചിരിക്കുകയാണ്.
 
പുതുവർഷത്തിൽ ബിഗ് ബജറ്റ് ചിത്രവുമായി നിവിൻ പോളി എത്തിയത് വെറുതേയല്ല. ആദ്യദിനം തന്നെ ചിത്രത്തിന് മികച്ച കളക്ഷൻ തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്. 140 സ്‌ക്രീനുകളിലായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 
 
കൊച്ചി , തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. 12 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നടത്തിയത്. തിരുവനന്തപുരത്ത് 17 പ്രദര്‍ശനമായിരുന്നു. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 4.36 ലക്ഷമാണ് സിനിമ സ്വന്തമാക്കിയത്. തലസ്ഥാനത്തുനിന്നും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 4.77 ലക്ഷമാണ് ആദ്യ ദിനത്തില്‍ ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments