Webdunia - Bharat's app for daily news and videos

Install App

പ്രിയ വാര്യരുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി; ശ്രീദേവി ബംഗ്ലാവ് പെട്ടിയിലിരിക്കുമെന്ന് ബോണി കപൂര്‍

Webdunia
ശനി, 19 ജനുവരി 2019 (10:10 IST)
പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസ് ചെയ്യിക്കാന്‍ അനുവദിക്കില്ലെന്ന് അന്തരിച്ച സൂപ്പര്‍നായിക ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.

ബോണി കപൂറിന്റെ അടുത്ത കുടുംബ സുഹൃത്താണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ശ്രീദേവി ബംഗ്ലാവിന്റെ കഥ ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ
സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

വക്കീല്‍ നോട്ടീസ് ലഭിച്ചതായും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും തന്റെ സിനിമ ഒരു സസ്‌പെന്‍‌സ് ചിത്രമാണെന്നും മലയാ‍ളി കൂടിയായ പ്രശാന്ത് മാമ്പുള്ളി പറഞ്ഞിരുന്നു.

ബോളിവുഡിലടക്കം നിറഞ്ഞു നിന്ന ശക്തമായ ഒരു നടിയുടെ വേഷമാണ് ‘ശ്രീദേവി ബംഗ്ലാവി’ല്‍ താന്‍ കൈകാര്യം ചെയ്യുന്നതെന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലെ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതായി ടീസറില്‍ കാണിച്ചിരുന്നു. ഇതോടെയാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോണി കപൂറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

70 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ശ്രീദേവി ബംഗ്ലാവ് ദേശീയ പുരസ്‌കാര ജേത്രിയായ ഒരു നടിയുടെ കഥയാണ് പറയുന്നത്. ലണ്ടനിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments