Publish Date: Mon, 27 Dec 2021 (14:05 IST)
Updated Date: Mon, 27 Dec 2021 (14:09 IST)
വീണ്ടും സിനിമ സെറ്റിലെത്തിയ ആവേശം സുരേഷ് ഗോപി പങ്കുവെച്ചു. അച്ഛനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനായ ത്രില്ലിലാണ് മകന്‍ ഗോകുല്‍ സുരേഷ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ജോഷി ചിത്രം 'പാപ്പന്‍' രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു.
ഇത്തവണത്തെ ക്രിസ്മസ് കേക്ക് മുറിച്ച് പാപ്പന്‍ സെറ്റിലാണ് സുരേഷ് ഗോപി ആഘോഷിച്ചത്.
എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല പറഞ്ഞിരുന്നു.
വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഗോകുല്‍ സുരേഷ്ഗോപി, നന്ദു, ടിനിടോം, ചന്തുനാഥ്, ഷമ്മി തിലകന്‍, ബിനു പപ്പു, നീതാ പിള്ള, ആശാ ശരത്ത്, കനിഹ, നൈല ഉഷ, ജുവല്‍ മേരി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്.