എന്താ... അഴക്! തനി നാടൻ പെണ്ണ് തന്നെ; സാരിയിൽ തിളങ്ങി മിയ
വിവാഹത്തിന് ശേഷം സിനിമയിൽ അധികം സജീവമല്ല.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്. സഹനായികയായിട്ടായിരുന്നു മിയയുടെ അരങ്ങേറ്റം. പിന്നീട് ഒട്ടേറെ സിനിമകളിൽ നായികയായി. വിവാഹത്തിന് ശേഷം സിനിമയിൽ അധികം സജീവമല്ല. എന്നിരുന്നാലും മിയ തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. താരം ഇടയ്ക്കിടെ നടത്തുന്ന ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്യും.
മിയയുടെ ഒരു നാടൻ സാരി ലുക്ക് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അടുത്തിടെ പാലക്കാട് ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ മിയ ധരിച്ചത് സാരി ആയിരുന്നു. നടിമാരായ അനുശ്രീ, അൻസിബ എന്നിവർക്കൊപ്പമായിരുന്നു മിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മഹേശ്വരി സിൽക്ക് സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് മിയ എത്തിയത്. സാരി എന്നും ഫാഷനാണ് എന്നാണ് മിയ പറയുന്നതും. തലയിൽ മുല്ലപ്പൂവും സിമ്പിൾ ലുക്കിലുള്ള മേക്കയ്പ്പും കഴുത്തിൽ ഒരു മാലയും ജിമിക്കി കമ്മലും കൂടി ചേരുമ്പോൾ നല്ല നാടൻ ലുക്ക് ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.
അതേസമയം, ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടുനുബന്ധിച്ച് ക്ഷേത്രത്തില്‍ നടന്ന കലാപരിപാടിയില്‍ അടുത്തിടെ മിയ പങ്കെടുത്തിരുന്നു. പത്തു ദിവസം നീണ്ടു നിന്ന കലാപരിപാടിയിലാണ് മിയ നൃത്തം അവതരിപ്പിച്ചത്. ഈ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ മനം കവര്‍ന്നത്. ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ തനിക്ക് ലഭിച്ച ഈ അവസരം വളരെ പ്രിയപ്പെട്ടതാണെന്ന് മിയ പറയുന്നു.