Empuraan: സ്റ്റീഫനും മസൂദും കാത്തുനില്‍ക്കുന്നത് ആര്‍ക്കു വേണ്ടി? രജനിയോ മമ്മൂട്ടിയോ !
എമ്പുരാന്‍ ടീസര്‍ ലോഞ്ചില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരടക്കം ബ്ലാക്കില്‍ എത്തിയപ്പോള്‍ മമ്മൂട്ടി വൈറ്റ് ഡ്രസിലാണ് എത്തിയത്
Empuraan: എമ്പുരാനിലെ വമ്പന്‍ 'അതിഥി'യെ തപ്പി സോഷ്യല്‍ മീഡിയ. ട്രെയ്‌ലറില്‍ കാണിക്കുന്ന ഒരു വെള്ള ഹെലികോപ്റ്ററാണ് പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. ഹെലികോപ്റ്ററിനു അരികെ ആര്‍ക്കോ വേണ്ടി കാത്തുനില്‍ക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി / അബ്രാം ഖുറേഷി, സയദ് മസൂദ് എന്നിവരെ കാണാം.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും ആര്‍ക്കെങ്കിലും വേണ്ടി ഇങ്ങനെ കാത്തുനില്‍ക്കണമെങ്കില്‍ ആ കക്ഷി ചില്ലറക്കാരന്‍ ആയിരിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയോ രജനികാന്തോ ആയിരിക്കും എമ്പുരാനിലെ സസ്‌പെന്‍സ് എന്‍ട്രിയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എമ്പുരാന്‍ ടീസര്‍ ലോഞ്ചില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരടക്കം ബ്ലാക്കില്‍ എത്തിയപ്പോള്‍ മമ്മൂട്ടി വൈറ്റ് ഡ്രസിലാണ് എത്തിയത്. ട്രെയ്‌ലറിലെ ഹെലികോപ്റ്ററിന്റെ നിറം വൈറ്റും ആ ഷോട്ടില്‍ മോഹന്‍ലാലും പൃഥ്വിരാജും അണിഞ്ഞിരിക്കുന്നത് ബ്ലാക്കുമാണ്. ഇതാണ് എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കാന്‍ കാരണം. അതേസമയം ട്രെയ്‌ലര്‍ റിലീസിനു മുന്‍പ് പൃഥ്വിരാജ് രജനികാന്തുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ട്രെയ്‌ലര്‍ കാണിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജനിയായിരിക്കും ആ ഹെലികോപ്റ്ററിനുള്ളില്‍ എന്നു പറയുന്നത്.