സാധാരണ പനിക്കും ജലദോഷത്തിനും ആന്റിബയോട്ടിക് കഴിക്കരുതെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മാര്‍ഗരേഖ പുറത്തിറക്കി. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മൂലം കുടലിലെ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഇതുമൂലം മറ്റുപല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും.
രാജ്യത്ത് പകര്‍ച്ച വ്യാധി പനികള്‍ കൂടി വരുകയാണ്. കോവിഡിന് പിന്നാലെ ഭീതി പരത്തിയിരിക്കുകയാണ് H3N2 ഇന്‍ഫ്ളുവന്‍സ വൈറസ്. കോവിഡിന് സമാനമായ രോഗലക്ഷണങ്ങളാണെങ്കിലും H3N2 വിന് കോവിഡുമായി ബന്ധമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പനിയോടു കൂടിയ ചുമയും ശ്വാസ തടസ്സവുമാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍. രോഗബാധിതര്‍ ഉടന്‍ വൈദ്യസഹായം തേടണം.