Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നടൻ മമ്മൂട്ടിയാണ്: മോഹൻലാൽ പറയുന്നു

ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നടൻ മമ്മൂട്ടിയാണ്: മോഹൻലാൽ പറയുന്നു

ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നടൻ മമ്മൂട്ടിയാണ്: മോഹൻലാൽ പറയുന്നു
, വെള്ളി, 4 ജനുവരി 2019 (14:58 IST)
മലയാള സിനിമയിലെ മികച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരുടെ ഫാൻസുകാർ തമ്മിൽ സോഷ്യൽ മീഡിയയിലും മറ്റും പരസ്‌പരം അടിയുണ്ടാകാറുണ്ടെങ്കിലും ഇവർ രണ്ടുപേരും മികച്ച സുഹൃത്തുക്കളാണ്. ഇവരിൽ ആർക്കെങ്കിലും എതിരായി ഒരു ആരോപണം വന്നാൽ രണ്ടുപേരും ഒന്നിക്കുന്നതും പതിവാണ്.
 
ഇപ്പോഴിതാ മോഹൻലാൽ തന്നെ മലയാള സിനിമയിൽ തനിക്കേറ്റവും ബഹുമാനവും ഇഷ്‌ടവും ഉള്ള നടൻ മമ്മൂട്ടിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. 
 
'ഞങ്ങൾ തമ്മിൽ ഒരു മത്സരബുദ്ധിയില്ല. ഏതൊരു വലിയ പ്രോജക്ട് വന്നാലും പരസ്‌പരം അഭിപ്രായം ചോദിക്കാറുണ്ട്. മമ്മൂട്ടി തരുന്ന നിർദ്ദേശങ്ങൾ വില മതിക്കാനാകാത്തതാണ്'- മോഹൻലാൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്ര നിമിഷത്തിലേക്ക് അഗസ്ത്യാര്‍കൂടം, ഇതാദ്യമായി സ്ത്രീകള്‍ക്കും പ്രവേശനം