മമ്മൂട്ടിയുടെ ആദ്യ ചൈനീസ് റിലീസായി പേരൻപ്!

മമ്മൂട്ടിയുടെ ആദ്യ ചൈനീസ് റിലീസായി പേരൻപ്!

വെള്ളി, 4 ജനുവരി 2019 (10:54 IST)
അടുത്ത മാസം റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം പേരൻപിനായുള്ളാ കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. തങ്കമീൻകൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റാമിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ആയതുകൊണ്ടുതന്നെ ആരാധകർ ഏറെ ആവേശത്തിലാണ്.
 
ദേശീയ പുരസ്‌കാര ജേതാവും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഒരുപിടി മുന്നിലായിരിക്കും. ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്.
 
അതേസമയം, ചൈനയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് കോളിവുഡില്‍ നിന്നുള്ള വിവരം. സബ് ടൈറ്റിലുകളോടെയോ മൊഴിമാറ്റിയോ ആകും ചിത്ര ചനയിൽ എത്തിക്കുക. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയുടെ പേരൻപിന്റെ ട്രെയിലർ നാളെ പുറത്തിറക്കും