ഓട്ടോ ഡ്രൈവറായി വീണ്ടും മോഹന്‍ലാല്‍ ? ഇത് പൊളിക്കും! ഫാന്‍ മെയ്ഡ് പോസ്റ്ററുകളെല്ലാം കിടു, പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്
വ്യാഴം, 28 മാര്‍ച്ച് 2024 (11:06 IST)
mohanlal L360
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുകയാണ്. എല്‍ 360 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന സിനിമയില്‍ ഡ്രൈവര്‍ വേഷത്തില്‍ ലാല്‍ പ്രത്യക്ഷപ്പെടും. ഇതോടെ ആരാധകര്‍ ആവേശത്തിലായി. നിരവധി ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ എങ്ങും നിറഞ്ഞു.
 
കാക്കി പാന്റും കാക്കി ഷര്‍ട്ടും അണിഞ്ഞുള്ള മോഹന്‍ലാലിനെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എല്ലാത്തിലും മോഹന്‍ലാലിനെ താടിയുണ്ട്. ചിലതില്‍ ഓട്ടോ ഡ്രൈവറായും മോഹന്‍ലാലിനെ കാണാം. സാധാരണക്കാരനായ ഡ്രൈവര്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത് എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. 
 രജപുത്രയുടെ പതിനാലാമത് ചിത്രവും മോഹന്‍ലാലിന്റെ മുന്നൂറ്റിഅറുപതാമത് ചിത്രവുമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. 
 
പക്കാ ഫാമിലി മാനായി മോഹന്‍ലാലിനെ കണ്ടിട്ട് നാളുകള്‍ ഏറെയായി. ആ വിടവ് എല്‍ 360ലൂടെ മോഹന്‍ലാല്‍ നികത്തും. വരാനിരിക്കുന്ന സിനിമയെക്കുറിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത് പറയുന്നു.
 
കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ സിനിമയില്‍ പ്രത്യക്ഷപ്പെടും.
 
' വളരെ സാധാരണക്കാരനായ ഒരാളാണ്. പക്ക ഫാമിലി മാന്‍. കഥാപാത്രം സാധാരണക്കാരന്റെതാണ്. പക്ഷേ അദ്ദേഹം നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ അത്ര സാധാരണമായിരിക്കില്ല.അതുകൊണ്ടു തന്നെ ആദ്യം ചെറിയ സിനിമയാണെന്ന് തോന്നുമെങ്കിലും ഇതൊരു വലിയ ചിത്രമാണ്. പത്തനംതിട്ട റാന്നിയാണ് പ്രധാന ലൊക്കേഷന്‍. കുറച്ചുഭാഗം തൊടുപുഴയിലും ചിത്രീകരിക്കാമെന്നാണ് കരുതുന്നത്. കാസ്റ്റിങ് രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഏപ്രില്‍ രണ്ടാംവാരത്തോടെ ചിത്രീകരണം തുടങ്ങാമെന്നാണ് കരുതുന്നത്.',-രഞ്ജിത്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments