Webdunia - Bharat's app for daily news and videos

Install App

Mohanlal and Anoop Menon Movie: മോഹന്‍ലാലിന് നായികയാകാൻ പ്രിയ വാര്യര്‍? അനൂപ് മേനോന്‍ ഒരുക്കുന്നത് 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി'യോ?

നിഹാരിക കെ.എസ്
തിങ്കള്‍, 24 ഫെബ്രുവരി 2025 (11:50 IST)
മോഹന്‍ലാലിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചകളില്‍ നിറഞ്ഞ് അനൂപ് മേനോന്‍ നേരത്തെ പ്രഖ്യാപിച്ച ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന ചിത്രം. പ്രിയ വാര്യരെ നായികയാക്കി 2020ല്‍ പ്രഖ്യാപിച്ച സിനിമയായിരുന്നു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രം വികെ പ്രകാശിന്റെ സംവിധാനത്തില്‍ എത്തും എന്നായിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് ചിത്രത്തിന്റെ സംവിധാനം അനൂപ് മേനോന്‍ ഏറ്റെടുക്കുകയും ചെയ്തു. 
 
എന്നാൽ, ചിത്രം മുന്നോട്ട് പോയില്ല. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മോഹൻലാൽ-അനൂപ് മേനോൻ ചിത്രം പ്രഖ്യാപിച്ചത്. ഇതോടെ മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ ഒരുക്കുന്ന സിനിമ നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി ആണെന്ന പ്രചാരണങ്ങളും എത്തി. എന്നാല്‍ ഇത് ആ സിനിമയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ സിനിമയുമായി ആ ചിത്രത്തിന് ബന്ധമില്ല.
 
നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി എന്ന ചിത്രം ഉറപ്പായും ഉണ്ടാകും. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഒരു വലിയ താരം തന്നെയാകും ചിത്രത്തിലെ നായകന്‍. മോഹന്‍ലാലിനൊപ്പമുള്ള സിനിമയുമായി ആ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. അത് മറ്റൊരു കഥയാണ്. ആ ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കുന്നു

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഹര്‍ത്താല്‍ ആരംഭിച്ചു

ഭക്ഷണം വൈകിയതില്‍ കലിപ്പ്; ഹോട്ടലിലെ ചില്ലു ഗ്ലാസുകള്‍ തകര്‍ത്ത് പള്‍സര്‍ സുനി

2026 ല്‍ നിയമസഭയിലേക്ക് മത്സരിക്കും, തിരുവനന്തപുരം ഒഴിയും; പദ്ധതികളിട്ട് തരൂര്‍, മുഖ്യമന്ത്രിയാകാന്‍ താല്‍പര്യം

വേനലിന് ആശ്വാസമായി മഴ വരുന്നു, കേരളത്തിൽ നാളെ 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments