Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു, ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ വരാനിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രം

Chemban Vinod Mohanlal Joshi movie Mohanlal Joshi upcoming movie

കെ ആര്‍ അനൂപ്

, വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (14:15 IST)
മോഹന്‍ലാലും ജോഷിയും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നടന്‍ ചെമ്പന്‍ വിനോദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.
 
ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരണം ആരംഭിക്കും. ബിഗ് ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
 
മോഹന്‍ലാല്‍,ജോഷി ടീമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് ലൈല ഓ ലൈല. വലിയ ചലനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് ആയില്ല.
 
2019ല്‍ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസിലൂടെ ജോഷി വലിയ തിരിച്ചുവരവാണ് നടത്തിയത്. സുരേഷ് ഗോപിയെ നായകനാക്കി 2022ല്‍ പാപ്പനും സംവിധാനം ചെയ്തു. ജോജു ജോര്‍ജ് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ആന്റണിയാണ് റിലീസിന് ഒരുങ്ങുന്ന സിനിമ.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹമോചിതയായോ?നടി സ്വാതി റെഡ്ഡിയുടെ മാസ് മറുപടി, വീഡിയോ