Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിനപ്പുറം ഒരു നടൻ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല: സ്വാസിക

Swasika

കെ ആര്‍ അനൂപ്

, ശനി, 21 മെയ് 2022 (11:11 IST)
കരിയറിലെ മികച്ച സമയത്തിലൂടെയാണ് നടി സ്വാസിക കടന്നുപോകുന്നത്. ചെറിയ വേഷങ്ങളിൽ ആണെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ സിബിഐ 5, പത്താം വളവ് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം ആറാട്ടിലാണ് സ്വാസികയെ ഒടുവിൽ കണ്ടത്.  
 
ഇതിനപ്പുറം ഒരു നടൻ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ലെന്ന് കുറിച്ചുകൊണ്ടാണ് സ്വാസിക മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നത്. നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
 
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മിയയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സിനിമയാണ് 'പ്രൈസ് ഓഫ് പോലീസ്'. ചിത്രത്തിൽ സ്വാസികയും അഭിനയിക്കുന്നുണ്ട്. 'സിബിഐ 5 ദി ബ്രെയിനി'ന്റെ ഭാഗമാകാൻ കഴിഞ്ഞതിലും പ്രത്യേകിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയുമായി സ്‌ക്രീൻ സ്പേസ് പങ്കിടാനും സാധിച്ചതും ഭാഗ്യമാണെന്നാണ് സ്വാസിക പറഞ്ഞിരുന്നു.എം പത്മകുമാർ സംവിധാനം ചെയ്ത പത്താം വളവ് ആണ് നടി യുടെ പ്രദർശനം തുടരുന്ന ചിത്രം.സ്വാസികയുടെ വരാനിരിക്കുന്ന ചിത്രമാണ് ചതുരം. നാടൻ പെൺകുട്ടി പരിവേഷം മാറ്റിവെച്ച് സിനിമയിൽ ഗ്ലാമറസ് റോൾ ചെയ്തിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതിഹാസത്തോടൊപ്പം 3 തവണ സ്‌ക്രീന്‍ സ്പേസ് പങ്കിട്ടു'; ജീവിതത്തിലെ ആ വലിയ കാര്യത്തെക്കുറിച്ച് നടന്‍ മിഥുന്‍ രമേഷ്