കൊലയല്ല 'കലയാണ് മരണം'; ആയുസ്സൊടുങ്ങി മരിച്ചവരല്ല അവർ , മതത്തിന്റേയും ദൈവത്തിന്റേയും പേരു പറഞ്ഞ് കൊല്ലുകയാണവരെ: ദൈവത്തിന് കത്തെഴുതി മോഹൻലാൽ
കൊലയല്ല കലയാണ് മരണമെന്ന് മോഹൻലാൽ
സമൂഹത്തിൽ തുടർന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ മനുഷ്യർക്ക് ഒരു ഓർമപ്പെടുത്തലാക്കി മോഹൻലാൽ ദൈവത്തിനൊരു കത്തെഴുതി. എഴുതിയത് ദൈവത്തിനാണെങ്കിലും അത് വായിക്കുന്ന ഓരോത്തരും ചിന്തിച്ചു പോകും. എന്തിനായിരുന്നു ഈ കൊലപാതകങ്ങൾ ഒക്കെയെന്ന്. മരണമെന്നാൽ കൊലപാതകമല്ല, അത് കലയാണെന്നാണ് മോഹൻലാൽ പറയുന്നത്. തന്റെ ബ്ലോഗിലൂടെയാണ് താരം മരണത്തെ തുറന്ന് കാണിക്കുന്നത്.