ഒപ്പത്തിന്റെ ട്രെയിലർ നാളെ; ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാൽ തീരൂല്ല, ഒപ്പത്തിൽ ഒപ്പം വിളിച്ചതിനു നന്ദി അറിയിച്ച് അൽഫോൺസ് പുത്രൻ
ലാലേട്ടനെ കണ്ട സന്തോഷം പങ്കുവെച്ച് അല്‍ഫോന്‍സ് പുത്രന്‍
മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന 'ഒപ്പ'ത്തിന്റെ ട്രെയിലർ നാളെ പുറത്തിറങ്ങും. ഒപ്പത്തിന്റെ ടീമിനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് അൽഫോൺസ് ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചത് അല്‍ഫോന്‍സ് പുത്രനായിരുന്നു.
അൽഫോൺസ് പുത്രന്റെ വാക്കുകളിലൂടെ:
നാളെ ഒപ്പം ട്രെയിലർ പുറത്തു വരും. പ്രിയദർശൻ സാറുമായി കുറച്ചു നാളുകൾ സംസാരിക്കാനും ഒപ്പം സിനിമയുടെ ട്രെയിലർ കട്ട് ചെയ്യാൻ തന്ന നല്ല മനസിനെയും അതു ഉൾകൊള്ളാൻ കഴിഞ്ഞ ആന്റണി പെരുമ്പാവൂർ എന്ന പ്രൊഡ്യൂസറിനോടും ഒരുപാട് നന്ദി. എന്നെ നിർദേശിച്ച രാജാകൃഷ്ണൻ ചേട്ടനോടും നന്ദി. ലാലേട്ടൻ അഭിനയിച്ച ക്ലിപ്പുകൾ. ഉള്ളത് പോലെ കാണാൻ കിട്ടിയ അവസരം തന്ന പ്രിയൻ സാറിനു വീണ്ടും നന്ദി. ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാ തീരൂല്ല. നന്ദി ഒപ്പത്തിൽ ഒപ്പം വിളിച്ചതിന്. ഒപ്പം സിനിമയിൽ ഒപ്പം ഉണ്ടാവാൻ പറ്റി എന്ന സന്തോഷം എനിക്കും. അപ്പൊ നാളെ ഒപ്പം ട്രെയിലർ പുറത്തു വരും.