Webdunia - Bharat's app for daily news and videos

Install App

Mammootty-Mohanlal-Mahesh Narayanan Movie: മോഹന്‍ലാലിനു കാമിയോ റോള്‍ തന്നെ? പറയാന്‍ കാരണമുണ്ട് !

ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മാത്രമാണ് ലാല്‍ ഇതുവരെ അഭിനയിച്ചിരിക്കുന്നത്

രേണുക വേണു
ബുധന്‍, 12 ഫെബ്രുവരി 2025 (16:57 IST)
Mammootty-Mohanlal-Mahesh Narayanan Movie: മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയാണ് പ്രധാന നായകവേഷത്തില്‍ എത്തുക. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കും സ്‌ക്രീന്‍ ടൈം കുറവായിരിക്കും. 
 
ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മാത്രമാണ് ലാല്‍ ഇതുവരെ അഭിനയിച്ചിരിക്കുന്നത്. ഏകദേശം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീന്‍ മാത്രമാണ് ഇത്. ഇതിനോടകം സിനിമയുടെ നാല് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. രണ്ട് ഷെഡ്യൂളുകള്‍ ശ്രീലങ്കയിലും യുഎഇ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ഓരോ ഷെഡ്യൂളും. ഇതില്‍ ശ്രീലങ്കയിലെ ആദ്യ ഷെഡ്യൂളില്‍ ഒഴികെ വേറെ ഒന്നിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു. അഞ്ചാമത്തെ ഷെഡ്യൂള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നയന്‍താര-മമ്മൂട്ടി കോംബിനേഷന്‍ സീനുകളാണ് കൊച്ചിയില്‍ പ്രധാനമായും ചിത്രീകരിക്കുന്നത്. ഈ ഷെഡ്യൂളിലും ഇതുവരെ ലാല്‍ എത്തിയിട്ടില്ല.
 
ആറാമത്തെ ഷെഡ്യൂള്‍ ഡല്‍ഹിയിലാണ് നടക്കുക. ഇതില്‍ മോഹന്‍ലാലും പങ്കാളിയാകും. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഡല്‍ഹിയിലെ ഷെഡ്യൂളില്‍ ഉണ്ടാകുമെന്നാണ് വിവരം. ഏകദേശം 20 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള കാമിയോ കഥാപാത്രമായിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാലിനു ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 3207 ആയി ഉയര്‍ന്നു; കേരളത്തില്‍ മാത്രം 1147 കേസുകള്‍

പ്രളയ സാധ്യത മുന്നറിയിപ്പ്: ഈ ജില്ലകളിലെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍; വിരമിക്കുന്നത് 11000ത്തോളം ജീവനക്കാര്‍

കൈയില്‍ പണമില്ല; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിവി അന്‍വര്‍

Nilambur By Election 2025: യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല: പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്ന് പി വി അൻവർ

അടുത്ത ലേഖനം
Show comments